- Trending Now:
കൊച്ചി: ഡിസ്പ്ലേ ടെക്നോളജിയിലും സൊലൂഷനുകളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള ബെൻക്യു ഉത്സവ കാല ആഹ്ളാദവും നവീനതയും ദീർഘകാല വളർച്ചയും സംയോജിപ്പിച്ചു കൊണ്ട് ഓണാഘോഷങ്ങളുടെ ഭാഗമാകുന്നു.
ഓണാഘോഷത്തിൻറെ ഭാഗമായി കുടുംബങ്ങളുടെ വിനോദത്തിന് കൂടുതൽ ആഹ്ളാദം പകരുന്ന പ്രത്യേക ഓഫറുകൾ ബെൻക്യു പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 വരെ ഏതെങ്കിലും ബെൻക്യു എൽസിഡി മോനിട്ടർ മോഡൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6 മാസത്തെ അധിക വാറൻറി ലഭിക്കും. പോർട്ടബിൾ ജിവി50 പ്രൊജക്ടർ തിരഞ്ഞെടുക്കുന്നവർക്ക് 4,990 രൂപ വില മതിക്കുന്ന ഒരു സൗജന്യ ക്യാരി ബാഗ് ലഭിക്കും. ബെൻക്യുവിൻറെ വി5010ഐ പ്രീമിയം ലേസർ ടിവി പ്രൊജക്റ്റർ വിഭാഗത്തിലെ 100 ഇഞ്ച് എഎൽആർ (ആംബിയൻറ് ലൈറ്റ് റിജെക്റ്റിംഗ്) സ്ക്രീനോടുകൂടിയ മോഡൽ 3,99,000 രൂപയ്ക്കും 120 ഇഞ്ച് എഎൽആർ സ്ക്രീനോടുകൂടിയ മോഡൽ 4,25,000 രൂപയ്ക്കും ജിഎസ്ടിയും ഇൻസ്റ്റലേഷനും ഉൾപ്പെടെ പ്രത്യേക ഉത്സവകാല വിലയിൽ ലഭ്യമാകും. ഉപഭോക്താക്കൾക്ക് അധിക മൂല്യം നൽകുന്ന ഈ പരിമിതകാല ഓഫറുകൾ ബെൻക്യുവിൻറെ ഉത്സവകാല ഉത്പന്ന നിരയുടെ തിളക്കം വർദ്ധിപ്പിക്കുന്നവയാണ്.
കേരളം ബെൻക്യുവിൻറെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ്. ബെൻക്യു മോണിറ്ററുകൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള വിപണിയാണ് കേരളം. കമ്പനിയുടെ മൊത്തം ചില്ലറ വിൽപ്പനയുടെ 10 ശതമാനവും ഇവിടെ നിന്നാണ്. 25 മുതൽ 30 ശതമാനം വരെയാണ് ഈ വിഭാഗത്തിലെ വാർഷിക വളർച്ച. ബെൻക്യുവിൻറെ ദക്ഷിണേന്ത്യയിലെ പ്രകടനത്തിൻറെ 25 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ സംസ്ഥാനങ്ങളെപ്പോലും മറികടക്കുന്ന വളർച്ചയാണ് കേരളത്തിൽ. ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങളും വിൽപ്പനാനന്തര സേവനങ്ങളും നൽകുന്നതിനായി 15 വിതരണ ശാഖകളും 1000-ലധികം പാർട്ണർമാരും 9 സർവീസ് സെൻററുകളും കേരളത്തിൽ കമ്പനിക്കുണ്ട്.
ബെൻക്യു പ്രൊജക്ടറുകളുടെയും ഇൻററാക്ടീവ് ഡിസ്പ്ലേകളുടെയും ബിസിനസിലും കേരളം ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. ദേശീയ ബി2ബി പ്രൊജക്ടർ വിൽപ്പനയുടെ 7.7 ശതമാനം കേരളത്തിൽ നിന്നാണ്. 50,000-ലധികം പ്രൊജക്ടറുകൾ സർക്കാർ ക്ലാസ്റൂമുകൾക്ക് വിതരണം ചെയ്തുകൊണ്ട് 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 30 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇൻററാക്ടീവ് ഫ്ലാറ്റ് പാനൽ ബിസിനസിലും സമാനമായ വളർച്ച ദൃശ്യമാണ്. കമ്പനിയുടെ വിൽപ്പനയുടെ 5 ശതമാനം സംഭാവന ചെയ്തുകൊണ്ട് 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 46 ശതമാനമെന്ന അസാധാരണ വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത 6-8 മാസങ്ങളിൽ പ്രൊഫഷണൽ, ക്രിയേറ്റീവ് ഉപയോക്താക്കൾക്കായി ബെൻക്യുവിൻറെ പ്രശസ്തമായ പിഡി, എസ്ഡബ്ല്യൂ സീരീസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 15 പുതിയ മോണിറ്റർ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.
ബെൻക്യുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചലനാത്മകവും അഭിവൃദ്ധികരവുമായ വിപണിയാണ് കേരളമെന്ന് ബെൻക്യു ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് സിംഗ് പറഞ്ഞു. മികച്ച വളർച്ചാ കണക്കുകൾ മാത്രമല്ല ഇത് വെളിവാക്കുന്നത്, ഞങ്ങളുടെ ചാനൽ പങ്കാളികളുമായുള്ള ശക്തമായ വിശ്വാസവും പങ്കാളിത്തവും കൂടിയാണ്. ഉയർന്ന സാങ്കേതിക വിദ്യാ സ്വീകാര്യതയും നൂതന ഉത്പന്നങ്ങളോടുള്ള ആവശ്യകതയും കേരളത്തിലേക്ക് ലോകോത്തര സാങ്കേതിക ഉത്പന്നങ്ങൾ തുടർച്ചയായി കൊണ്ടുവരാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. സംസ്ഥാനത്തെ ഉപഭോക്താക്കളോടും പങ്കാളികളോടും ബെൻക്യു പ്രതിബദ്ധതയുള്ളവരാണെന്നും അതുകൊണ്ടുതന്നെ പുതിയ ഉത്പന്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണ, വിജയകരമായ സഹകരണം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.