Sections

പ്രതിഫലത്തിനു മേലെ സേവനം: ജീവിതത്തിൽ നേടാൻ കഴിയുന്ന ഗുണങ്ങൾ

Saturday, Jul 12, 2025
Reported By Soumya
Benefits of Doing More Than What You’re Paid For

പ്രതിഫലം കിട്ടുന്നതിനേക്കാൾ കൂടുതൽ പ്രവർത്തി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. ജീവിത വിജയത്തിന് സവിശേഷമായ പ്രയത്നം ആവശ്യമാണ്. പലരും കിട്ടുന്ന ശമ്പളത്തിനനുസരിച്ച് മാത്രം ജോലി ചെയ്യുന്നവരാണ്, ചിലർ ലഭിക്കുന്ന ശമ്പളത്തിനനുസരിച്ച് പോലും ജോലി ചെയ്യാറില്ല. എന്നാൽ വിജയിച്ച ആളുകൾ അവർക്ക് കിട്ടുന്ന വേതനത്തിനേക്കാൾ കൂടുതൽ ജോലി ചെയ്യുന്നവർ ആയിരിക്കും. ഇങ്ങനെ നിങ്ങൾക്ക് കിട്ടുന്ന വേദനത്തെക്കാൾ കൂടുതൽ ജോലി ചെയ്താൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.

  • നിങ്ങൾ ഏത് ജോലി ചെയ്താലും അത് നിങ്ങളുടെ വ്യക്തിത്വത്തെ വിലപ്പെട്ടതാക്കും.
  • നിങ്ങൾ കൂടുതൽ ജോലി ചെയ്യുന്ന സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
  • എല്ലാവരും ഇങ്ങനെ കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളുകളെ അംഗീകരിക്കും.
  • മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കും.
  • മേലധികാരികൾ നിങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും.
  • മേലധികാരികളും കീഴ് ഉദ്യോഗസ്ഥരും നിങ്ങളോട് കൂടുതൽ കൂറുള്ളവരായി മാറും.
  • നിങ്ങളുടെ സഹകരണ മനോഭാവം തീർച്ചയായും വളരും.
  • നിങ്ങൾക്ക് അഭിമാനവും സംതൃപ്തിയും ലഭിക്കും.
  • ചിലർ പറയാറുണ്ട് കൂടുതൽ ജോലി ചെയ്യുന്നവർ അടിമത്ത മനോഭാവമുള്ളവരാണെന്ന്. എന്നാൽ അത് അങ്ങനെയല്ല നിങ്ങളുടെ ജോലി എങ്ങനെ വളരെ മനോഹരമായി ചെയ്യാം അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും മനോഹരമായ സംതൃപ്തി.

മിക്ക ആളുകളും പറയുന്ന ഒരു പരാതിയാണ് എനിക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എനിക്ക് സന്തോഷ മില്ല . ഇതിന് പ്രധാനപ്പെട്ട കാരണം നിങ്ങൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് നൽകാൻ സാധിക്കാത്തതാണ്. നിങ്ങൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ പ്രകൃതിക്ക് തിരിച്ചു കൊടുത്താൽ മാത്രമേ അതിനനുസരിച്ചുള്ള റിസൾട്ട് ലഭിക്കുകയുള്ളൂ. അതുകൊണ്ട് കിട്ടുന്നതിനേക്കാൾ കൂടുതൽ കൊടുക്കുവാൻ ശ്രമിക്കുക. ഇങ്ങനെ പറഞ്ഞതിന് അർത്ഥം നിങ്ങൾക്ക് കിട്ടുന്ന വരുമാനം വാരിവലിച്ച് ചിലവാക്കുക എന്നതല്ല പക്ഷേ നിങ്ങളുടെ പ്രവർത്തി കൊണ്ട് കൂടുതൽ കൊടുക്കുവാൻ ശ്രമിക്കുക എന്നതാണ്. ഉദാഹരണമായി ജോലി ചെയ്യുന്ന സമയത്ത് ആ സ്ഥാപനത്തിന് നിങ്ങൾക്ക് നൽകിയിരിക്കുന്ന ജോലി വളരെ മികച്ച മികവാർന്ന രീതിയിൽ ഭംഗിയായി ചെയ്തു തീർക്കുക. നിങ്ങളുടെ ജോലി അല്ലെങ്കിൽ നിങ്ങളുടെ കടമ എത്ര ഭംഗിയായി ചെയ്യാൻ സാധിക്കുമോ അത്രയും ഭംഗിയായി ചെയ്യാൻ ശ്രമിക്കുക. നിരന്തരമായി അതിനു വേണ്ടി പരിശ്രമിക്കുക. അതിനുവേണ്ടി അപ്ഡേറ്റ് ചെയ്യുക. ആദ്യമൊക്കെ നിങ്ങൾ ഒരു അടിമ ജോലിക്കാരായി മാറാം പക്ഷേ ഒരിക്കൽ നിങ്ങളുടെ വില മറ്റുള്ളവർ മനസ്സിലാക്കുകയും നിങ്ങൾക്ക് വലിയ അംഗീകാരം ലഭിക്കുകയും ചെയ്യും എന്ന കാര്യം തീർച്ചയാണ്. അങ്ങനെ വിജയിക്കുവാൻ എല്ലാവർക്കും കഴിയട്ടെ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.