Sections

നിങ്ങളുടെ ജീവിതം, നിങ്ങൾക്ക് വേണ്ടിയാവട്ടെ – എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല

Wednesday, Jul 09, 2025
Reported By Soumya
Stop Pleasing Everyone: Live for Your Purpose

എല്ലാവരെയും സംതൃപ്തിപ്പെടുത്തി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ സാധ്യതയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് ഒരു മനുഷ്യന് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണ്. അതുപോലെ തന്നെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക, മറ്റുള്ളവരുടെ ബഹുമാനത്തിനു വേണ്ടി ജീവിക്കുക, മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ജീവിക്കുവാൻ ഇവയൊക്കെ അസാധ്യമായ ഒരു ജീവിതം ആയിരിക്കും എന്ന് നാം മനസ്സിലാക്കണം. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാൻ അവർ എന്ത് വിചാരിക്കും എന്ന് കരുതി ജീവിക്കുന്നതും ഒരു പരാജയ ജീവിതമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സാമൂഹ്യ ജീവിതത്തിൽ ഇതൊക്കെ കുറച്ച് ആവശ്യമാണെങ്കിലും ഈ സ്വഭാവം വളരെ കൂടുതലാണെങ്കിൽ ആ വ്യക്തിക്ക് അധിക കാര്യങ്ങൾ കൂടുതൽ ചെയ്യുവാനും വിജയിക്കുവാനും സാധ്യമല്ല. ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറിച്ചാണ് ഇന്ന് പറയുന്നത്.

  • മറ്റുള്ളവരെ ചിന്തിച്ചു കൊണ്ടുള്ള ജീവിതം എപ്പോഴും സമ്മർദ്ദങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ അഭിപ്രായം ഒന്നും മറ്റുള്ളവരുടെ അഭിപ്രായം വേറെയും ആകുമ്പോൾ അവിടെ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ഇത് നിങ്ങളുടെ പ്രൊഡക്ടിവിറ്റി കുറയ്ക്കുകയും സ്വാഭാവികമായ ഒരു ജീവിതം നഷ്ടപ്പെടുത്തുകയും ചെയ്യും.
  • സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടും സ്വന്തമായി അഭിപ്രായം ഇല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം മാത്രം സ്വീകരിക്കുകയും അവരെ തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയുമാണ് നിങ്ങളുടെ ജീവിത ലക്ഷ്യം എങ്കിൽ നിങ്ങളുടെ ആധികാരികത തീർച്ചയായും നഷ്ടപ്പെടും. നിങ്ങൾ എതൊരു കാര്യത്തിലും തീരുമാനം എടുക്കുമ്പോഴോ ചെയ്യുമ്പോഴും മറ്റുള്ളവർ സംതൃപ്തിപ്പെടണമെന്ന് വിചാരിച്ചായിരിക്കും ചെയ്യുന്നത് നിങ്ങൾക്ക് നിങ്ങളുടേതായ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യും.
  • മറ്റൊരു കാര്യമാണ് നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുക എന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം തോന്നിവാസത്തിൽ നടക്കുക എന്നുള്ളതല്ല സ്വന്തം തന്ത്രം ഉപയോഗിച്ചുകൊണ്ട് ജീവിക്കുക എന്നതാണ്. സ്വന്തം തന്ത്രം ഉപയോഗിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാനോ മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ സ്വന്തം തന്ത്രമല്ല മറ്റുള്ളവരുടെ തന്ത്രം അനുസരിച്ചായിരിക്കും നിങ്ങൾ ജീവിക്കുന്നത്. അവർക്കിഷ്ടപ്പെട്ട ഭക്ഷണം അവർ കഴിക്കുന്നത് ആയിരിക്കും നിങ്ങൾ കഴിക്കേണ്ടി വരുന്നത് എങ്കിൽ അല്ലേ അവർക്ക് തൃപ്തി ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ ഐഡന്റിറ്റി നഷ്ടപ്പെടുകയും നിങ്ങൾ മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കേണ്ട ഒരു ഗതിയിൽ എത്തിച്ചേരുകയും ചെയ്യും.
  • നിങ്ങളുടെ ദിശാബോധം നഷ്ടപ്പെടുക. നിങ്ങൾക്ക് യാതൊരു തരത്തിലുള്ള ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിനായിരിക്കില്ല നിങ്ങൾക്ക് പ്രാധാന്യം തോന്നുക മറ്റുള്ളവരെ തൃപ്തിപ്പെടുത്തുകയാണ് നിങ്ങളുടെ ലക്ഷ്യമായി മാറുന്നത്. ജീവിതത്തിൽ യാതൊരുവിധ വലിയ കാര്യങ്ങളും ചെയ്യാൻ കഴിയാത്ത ഒരാളായി മാറും. അല്ലെങ്കിൽ അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കഴിവുള്ള മേഖലയിൽ ആയിരിക്കില്ല കാര്യങ്ങൾ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് പരാജയം സംഭവിക്കുവാനും സാധ്യതയുണ്ട്.
  • നിങ്ങൾക്ക് എല്ലായിപ്പോഴും എല്ലാവരെയും പരിപൂർണ്ണമായി സംതൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ സാധിക്കില്ല എന്ന കാര്യം മനസ്സിലാക്കുക. ഒരാൾക്കും ഒരാളെയും സംതൃപ്തിപ്പെടുത്തി ജീവിക്കുവാൻ സാധ്യമല്ല. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്നതുപോലെ എപ്പോഴും രണ്ടോ മൂന്നോ പക്ഷങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് എതിരെ എതിർ വാക്കുകൾ ഉണ്ടാകുമ്പോൾ തളർന്നു പോവുകയും കുഴിയിൽ നിന്നും കുഴിയിലേക്ക് വീഴുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. മറ്റുള്ളവ തൃപ്തിപ്പെടുത്തുകയോ അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടിയോ അല്ല നിങ്ങളുടെ ജീവിതം എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഞാൻ നമ്മുടെ ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിക്കേണ്ടത്. മഹാത്മാഗാന്ധിയും മഹാനായ മനുഷ്യനാണ് എന്ന കാര്യത്തിൽ സംശയമില്ല അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അന്നും ഇന്നും എതിർക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇന്ത്യയിലുണ്ട്. എല്ലാവരും എല്ലാകാലത്തും ഒരുപോലെ നമ്മളെ ഇഷ്ടപ്പെടണം എന്ന് ചിന്തിച്ച് ജീവിക്കുന്നത് അസാധ്യമായ ഒന്നാണ്.
  • നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിക്കേണ്ടത് എന്നെ സത്യം മനസ്സിലാക്കുക. നിങ്ങളുടെ ലക്ഷ്യം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ശല്യം ഉണ്ടാകരുത്. നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രയത്നിക്കുന്നതാണ് ഏറ്റവും വലിയ കാര്യം.
  • സ്വന്തം അഭിപ്രായത്തിന് വില നൽകിക്കൊണ്ട് സ്വന്തം അഭിപ്രായത്തിനു വേണ്ടി ഉറച്ചുനിന്നുകൊണ്ട് പ്രവർത്തിക്കുന്ന ആളുകളാണ് ജീവിതത്തിൽ ലോകത്തിലെ മാർഗനിർദേശങ്ങൾ നൽകി മുന്നോട്ടു പോയ ആളുകൾ. ബ്രൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുക എന്ന ആശയം വരുന്ന സമയത്ത് അതിനെ എതിർത്തുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നു എന്നാൽ ഈ രണ്ട് സഹോദരന്മാർ അവരുടെ ലക്ഷ്യത്തിൽ മുറുകെ പിടിച്ചുകൊണ്ട് അതിനുവേണ്ടി ചിന്തിക്കുകയും പ്രയത്നിക്കുകയും ചെയ്തു. അന്നത്തെ കാലത്ത് പറക്കുക എന്ന് പറയുന്ന ആശയം തന്നെ ഒരിക്കലും സാധ്യമല്ലാത്ത കാര്യമായിരുന്നു. മതപരമായി ഇത് വളരെ തെറ്റായി കരുതിയിരുന്നു. പക്ഷേ അതിനെതിരെ അവർ നിന്നുകൊണ്ട് സമൂഹത്തിനെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ആ കണ്ടുപിടിത്തം നടത്തുവാൻ തയ്യാറായി അതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിൽ മാറ്റങ്ങൾ ഉണ്ടായ മാറ്റങ്ങൾ ചിന്തിക്കുന്നതിനു അപ്പുറത്തേക്കാണ്. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി നിങ്ങളുടേതായി തീരുമാനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിക്കുക. നിങ്ങളുടെ ലക്ഷ്യം നേടുമ്പോൾ മറ്റുള്ളവർക്ക് ശല്യം ഉണ്ടാകാതെ ഉപദ്രവകരമല്ലാതെ ചെയ്യുക എന്നതാണ് പ്രധാനം. മറ്റുള്ളവരുടെ അടിമകളാകാതെ സ്വയം ചിന്തിച്ച് പ്രവർത്തിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.