Sections

നിക്ഷേപ ബോധവൽക്കരണം: ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്എൽ നിക്ഷേപ സംരക്ഷണ ഫണ്ട്

Saturday, Jul 12, 2025
Reported By Admin
CDSL IPF Launches Investor Website in 12 Languages

കൊച്ചി: 12 ഭാഷകളിൽ ലഭ്യമാകുന്ന പുതിയ നിക്ഷേപ ബോധവൽക്കരണ സംവിധാനത്തിന് സിഡിഎസ്എൽ നിക്ഷേപ സംരക്ഷണ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) തുടക്കം കുറിച്ചു. ഓഹരി വിപണിയിലെ ആശയങ്ങൾ ലളിതമായി അവതരിപ്പിക്കുകയും ഉത്തരവാദിത്തത്തോടു കൂടിയുള്ള നിക്ഷേപം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ഈ വെബ്സൈറ്റിന്റെ പ്രകാശനം സെബി ചെയർപേഴ്സൺ തുഹിൻ കാന്ത പാണ്ഡേ നിർവഹിച്ചു.

സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ഒരു നിർണായകമായ ചുവടുവെപ്പാണ് ഈ വെബ്സൈറ്റ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗു, ഒറിയ, പഞ്ചാബി തുടങ്ങിയ 12 ഭാഷകളിലുള്ള വിവരങ്ങൾ www.cdslipf.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

യഥാർത്ഥ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നത് അറിവിലൂടെയുള്ള ശാക്തീകരണമാണെന്ന് സിഡിഎസ്എൽ ഐപിഎഫ് സെക്രട്ടറിയേറ്റ് സുധീഷ് പിള്ള പറഞ്ഞു. ഈ സംരംഭം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മനിർഭർ നിക്ഷേപകരെ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി ഒത്തു പോകുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.