- Trending Now:
എറണാകുളം: പി.എം കിസാൻ സമ്മാന നിധി പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കാൻ ഗുണഭോക്താക്കൾ ബന്ധപ്പെട്ട വിവരങ്ങൾ സെപ്റ്റംബർ 30 നകം ഓൺലൈനായി പൂർത്തീകരിക്കണമെന്ന് ജില്ലാ കൃഷി ഓഫീസർ അറിയിച്ചു.
കൃഷിഭവൻ നൽകിയിട്ടുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ അക്ഷയ, സി എസ് സി, ജനസേവന കേന്ദ്രങ്ങൾ എന്നിവ മുഖേന കെ.വൈ.സി പൂർത്തീകരിക്കണം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാം.
ഇതുവരെ ഓൺലൈൻതല വിവരം നൽകാൻ കഴിയാത്തവർ ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. സമയപരിതിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾഫ്രീ നമ്പർ 1800 425 1661, പി എം കിസാൻ സംസ്ഥാന ഹെൽത്ത് ഡെസ്ക് നമ്പർ 0471 - 2964022, 2304022 എന്ന നമ്പറുകളിലോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.