Sections

ബാങ്ക് അയല്‍പക്കത്തേക്ക്... റേഷന്‍കടകളില്‍ ഇനി ബാങ്കിംഗ് സേവനവും

Wednesday, Apr 13, 2022
Reported By admin
ration shop

ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് പുറമെ റേഷന്‍ കടകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനും ജനങ്ങള്‍ക്ക് ഉടന്‍ സാധിക്കും


റേഷന്‍ കടകള്‍ ഉടന്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഉപയോഗിക്കും. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ കടയെ 'പൊതു സേവന കേന്ദ്രം' ആയി പ്രഖ്യാപിച്ചു. ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് പുറമെ റേഷന്‍ കടകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനും ജനങ്ങള്‍ക്ക് ഉടന്‍ സാധിക്കും. ബാങ്കിംഗ് സംവിധാനം എത്രയും വേഗം നടപ്പിലാക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്രഭക്ഷ്യപൊതുവിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

ഈ സംവിധാനം ഉടന്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഗ്രാമീണ ബാങ്കിംഗ് ഘടന ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം, റേഷന്‍ കടകളെ ബാങ്കുകള്‍ എങ്ങനെ സഹായിക്കും, ജോലിക്ക് എത്ര കമ്മീഷന്‍ നല്‍കും തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലുടനീളമുള്ള റേഷന്‍ ഷോപ്പ് സംഘടനകളുടെ ഉന്നത നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ, പഞ്ചാബ് നാഷണല്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ കന്‍വാല്‍ജിത് ഷോര്‍ എന്നിവരുമായി സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളുമായും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.