- Trending Now:
തൃശ്ശൂർ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതിൻറെ ഭാഗമായി തൃശ്ശൂർ തിരുവില്വാമലയിൽ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ തൃശ്ശൂർ റീജിയണിലെ 56ാമത്തെ ശാഖയാണ് തിരുവില്വാമല പഴയന്നൂർ റോഡിലെ സുബി മാളിൽ പുതിയതായി പ്രവർത്തനം ആരാംഭിക്കുന്ന ഈ ശാഖ.
എ. ആർ ഹാൻഡ്ലൂംസ് പാർട്ണർ അരവിന്ദ് എ, മാനേജിംഗ് പാർട്ണർ രാജ്കുമാർ ആർ. എന്നിവർ ചേർന്ന് ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോൺ ജനറൽ മാനേജറും സോണൽ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തിലിൻറെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നട ന്നത്. തിരുവില്വാമല ബ്രാഞ്ച് മാനേജർ ടി.കെ. സിബി കുമാർ, ബാങ്ക് ഓഫ് ബറോഡ തൃശ്ശൂർ റീജിയൺ ഹെഡ് പി. വിമൽജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.