- Trending Now:
കൊച്ചി: ബജാജ് അലയൻസ് ലൈഫിൻറെ നിഫ്റ്റി 500 മൾട്ടിഫാക്ടർ 50 ഇൻഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിൻറെ എൻഎഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക് ഒപ്പം മൾട്ടിഫാക്ടർ അധിഷ്ഠിത ഓഹരി സൂചികയുടെ നേട്ടം കൂടി ലഭ്യമാക്കുകയാണ് ഈ യൂലിപ് പദ്ധതിയുടെ ലക്ഷ്യം.
നിഫ്റ്റി 500 മൾട്ടിഫാക്ടർ എംക്യുവിഎൽവി 50 സൂചികയെ ആയിരിക്കും ഇതു പിന്തുടരുക. നിഫ്റ്റി 500-ൽ നിന്നു തെരഞ്ഞെടുത്ത 50 ഓഹരികളാണ് ഈ സൂചികയിലുള്ളത്.
ചാഞ്ചാട്ടങ്ങൾ നിറഞ്ഞ ഇന്നത്തെ വിപണിയിൽ അച്ചടക്കത്തോടും സ്മാർട്ട് ആയും നിക്ഷേപം തുടരാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതെന്നും ദീർഘകാല സമ്പത്തു സൃഷ്ടിക്കാൻ ഇതു ശക്തമായ ഒരു മാർഗമായിരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ശ്രീനിവാസ് റാവു റാവുറി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.