- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്ക് 1833 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസികളിൽ നിക്ഷേപം നടത്തിയിട്ടുള്ള 11.71 ലക്ഷം പേർക്ക് ഈ ബോണസ് നേട്ടമാകും. കഴിഞ്ഞ 24 വർഷങ്ങളായി ബജാജ് അലയൻസ് ലൈഫ് തുടർച്ചയായി ബോണസ് പ്രഖ്യാപിക്കുന്ന ചരിത്രം തുടരുകയാണ്. 2025 മാർച്ച് 31-ന് പ്രാബല്യത്തിലുള്ള പങ്കാളിത്ത പോളിസികളിലാണ് ബോണസ് ബാധകമാകുക.
തങ്ങളുടെ ശക്തമായ സാമ്പത്തിക അടിത്തറയും മികച്ച നിക്ഷേപ തന്ത്രങ്ങളുമാണ് ബോണസ് പ്രഖ്യാപനത്തിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു.
പോളിസി കാലാവധി പൂർത്തിയാക്കുന്ന വേളയിലോ ഇതിൽ നിന്നു പുറത്തു പോകുന്ന വേളയിലോ ആയിരിക്കും ഓരോ സാമ്പത്തിക വർഷവും പ്രഖ്യാപിക്കുന്ന ബോണസ് വിതരണം ചെയ്യുക. ഇതിനു പുറമെ ക്യാഷ് ബോണസുകൾ പോളിസി വാർഷികത്തിലോ പോളിസി നിബന്ധനകൾക്ക് അനുസരിച്ചോ വിതരണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.