Sections

1500 കിടക്കകൾ കൂടി വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നാകാൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

Wednesday, Jan 17, 2024
Reported By Admin
Aster DM Healthcare

കൊച്ചി: ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്ത മൂന്നു വർഷത്തിനുള്ളിൽ കിടക്കകളുടെ ശേഷി 1500 എണ്ണമായി വർധിപ്പിക്കുന്നു. ഈ വികസനത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നായി ആസ്റ്റർ മാറും.

ബ്രൗൺഫീൽഡ്, ഗ്രീൻഫീൽഡ് പദ്ധതികൾ ഉൾപ്പെടുന്നതാണ് വിപുലീകരണം. കമ്പനിയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഇതിനായി അടുത്ത 2-3 വർഷത്തിനുള്ളിൽ കമ്പനി 850-900 കോടി രൂപയാണ് നിക്ഷേപിക്കുക. പുതുതായി പണികഴിപ്പിക്കുന്ന തിരുവനന്തപുരത്തെ ആസ്റ്ററും ഉൾപ്പെടുന്നതാണ് പദ്ധതി.

ആദ്യ ഘട്ടത്തിൽ 350ലധികം കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസർഗോഡ് ആസ്റ്റർ മിംസിൽ 200ലധികം കിടക്കകൾ കൂട്ടും. തുടർന്ന് കണ്ണൂർ ആസ്റ്റർ മെഡിസിറ്റിയിൽ 100 കിടക്കകളും ആസ്റ്റർ വൈറ്റ്ഫീൽഡിൽ 159 കിടക്കകളും വർധിപ്പിക്കും. കൊച്ചിയിലെ മെഡ്സിറ്റിയിൽ 100 കിടക്കകൾ കൂടി വർധിപ്പിച്ച് മൊത്തം ശേഷി 600 കിടക്കകളാക്കാനും ആസ്റ്റർ ഡിഎം പദ്ധതിയിടുന്നു. 100 കിടക്കകളുള്ള അടുത്ത വിപുലീകരണ പദ്ധതി 2027-ന് ശേഷം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 200 കിടക്കകൾ കൂടി വരുന്നതോടെ, നിലവിലുള്ള മറ്റ് വിപുലീകരണങ്ങൾക്കൊപ്പം, ആസ്റ്റർ മെഡ്സിറ്റി കൊച്ചിയുടെ മൊത്തം ശേഷി 700-750 കിടക്കകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മറ്റ് ആശുപത്രികളായ മിംസ് കണ്ണൂരിലേക്ക് 100 കിടക്കകളും ആസ്റ്റർ വൈറ്റ്ഫീൽഡ് 159 കിടക്കകളുമുള്ള ബെഡ് കപ്പാസിറ്റി കൂട്ടിച്ചേർക്കാനും കമ്പനി ലക്ഷ്യമിടുന്നു.

നിലവിൽ ആസ്റ്റർ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി, കോലാപൂർ, കോഴിക്കോട്, കോട്ടക്കൽ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 226 ഫാർമസികളും 251 പേഷ്യൻറ് സെൻററുകളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.