Sections

ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെൻറർ ബോർഡിൻറെ അധ്യക്ഷയായി സംഗീത ജിൻഡാൽ

Wednesday, Apr 03, 2024
Reported By Admin
Sangita Jindal

കൊച്ചി: ഏഷ്യാ സൊസൈറ്റി ഇന്ത്യ സെൻറർ ബോർഡിൻറെ പുതിയ അധ്യക്ഷയായി സംഗീത ജിൻഡാലിനെ തിരഞ്ഞെടുത്തു. ഈ നിയമനം 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു.

സംഗിത ജിൻഡാലിനെ ഏഷ്യാ സൊസൈറ്റി ഇന്ത്യ സെൻറർ ബോർഡിൻറെ അധ്യക്ഷയായി സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ദക്ഷിണേഷ്യയിലെ തങ്ങളുടെ ദൗത്യത്തിന് അവർ വലിയ പിന്തുണയാണ് നൽകിയത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സമകാലിക കലയെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ പ്രവർത്തനങ്ങൾ വലിയ മാറ്റം കൊണ്ടുവന്നു. ദക്ഷിണേഷ്യയിൽ ഏഷ്യാ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ അവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൊസൈറ്റി ഇന്ത്യ സെൻറർ സിഇഒ ഇനാക്ഷി സോബ്തി പറഞ്ഞു.

ആർട്ട് ഇന്ത്യ പ്രസിഡൻറും ജെഎസ്ഡബ്ല്യു ഗൂപ്പ് കമ്പനികളുടെ സാമൂഹിക വികസന പദ്ധതികളുടെ ഉത്തരവാദിത്തം എറ്റെടുക്കുന്ന ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻറെ ചെയർപേഴ്സണുമാണ് സംഗീത ജിൻഡാൽ. 20 വർഷമായി അവർ ജെഎസ്ഡബ്ല്യുവിന് നേതൃത്വം നൽകുന്നു. ഫൗണ്ടേഷൻ, വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി സൃഷ്ടിക്കൽ, പ്രാദേശിക കായിക വികസനം, കലകളുടെ സംരക്ഷണം, സാംസ്കാരിക പൈതൃകം എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. 1992ൽ ജിൻഡാൽ കലാകേന്ദ്രത്തിനും, 1994-ൽ ഇന്ത്യയിലെ പ്രമുഖ ആർട്ട് മാസികയായ ആർട്ട് ഇന്ത്യയ്ക്കും തുടക്കം കുറിച്ചു. കലാ ഘോഡ കലാമേളയുടെ ആശയം രൂപപ്പെടുത്തിയ ടീമിൽ അവർ ഉണ്ടായിരുന്നു. അതിന് 2004-ൽ ഐസൻഹോവർ ഫെല്ലോഷിപ്പ് ലഭിച്ചു. ഹംപിയിലെ മൂന്ന് ക്ഷേത്രങ്ങളിൽ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഹംപി ഫൗണ്ടേഷൻ അവർ സ്ഥാപിച്ചു. ഏഷ്യാ സൊസൈറ്റിയുടെ ഗ്ലോബൽ ട്രസ്റ്റിയും, നാഷണൽ കൾച്ചർ ഫണ്ട് ബോർഡിൻറെ അംഗവും, ലോക സ്മാരക ഫണ്ടിൻറെ ട്രസ്റ്റിയും, ടിഇഡിഎക്സ്ഗേറ്റ്വേയുടെ അഡൈ്വസറും, ഐഎംസി ലേഡീസ് വിങ് ആർട്ട്, കൾച്ചർ, ഫിലിം കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുന്നു.

1956ൽ ജോൺ ഡി റോക്ക്ഫെല്ലർ മൂന്നാമൻ സ്ഥാപിച്ച ഏഷ്യാ സൊസൈറ്റി പക്ഷപാതരഹിതമായ, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമാണ്. ഇതിൻറെ പ്രധാന കേന്ദ്രങ്ങളും പബ്ലിക് ബിൽഡിങും ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഓഫീസുകൾ ലോസ് ഏഞ്ചൽസ്, മനില, മെൽബൺ, മുംബൈ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, സോൾ, സിഡ്നി, ടോക്കിയോ, വാഷിംഗ്ടൺ ഡി.സി, സ്യൂറിക് എന്നിവിടങ്ങളിലാണ്. 2006ലാണ് ഇന്ത്യാ സെൻറർ സ്ഥാപിച്ചത്. ഇത് ദക്ഷിണേഷ്യയിലെ ഒരേ ഒരു ഏഷ്യാ സൊസൈറ്റിയാണ്. ആധുനിക ഏഷ്യയെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങൾ ഒരുമിച്ച് കൊണ്ടുവരികയും, ഏഷ്യ-പസഫിക്കിനെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ വളർത്തുകയും ചെയ്യുക എന്ന ദൗത്യവുമായി ഉപഭൂഖണ്ഡത്തെ മുഴുവൻ ഉൾക്കൊള്ളാൻ ഇത് ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.