Sections

അസാപ് കണ്ണൂർ ഇടുക്കി ജില്ലകളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Saturday, Mar 18, 2023
Reported By Admin
ASAP

അസാപിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ ജില്ലയിൽ ഇന്റേൺഷിപ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായ അസാപ് കേരളയുടെ കണ്ണൂർ ജില്ലയിൽ ഇന്റേൺഷിപ് ചെയ്യുന്നതിനായി ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ റഗുലർ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്.
https://tinyurl.com/asapkannurintern എന്ന വഴി അപേക്ഷിക്കാം. അവസാന തീയതി: ;മാർച്ച് 22ന് വൈകീട്ട് അഞ്ച് മണി. പ്രതിമാസം സ്റ്റൈപ്പന്റായി 12500/രൂപ ലഭിക്കും. ഫോൺ: 9495999627, 7907828369, 9595999692.

ഇടുക്കി ജില്ലയിൽ ഇന്റൺഷിപ്പ് അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ഇന്റൺഷിപ്പ് ചെയ്യാൻ ബിരുദം കഴിഞ്ഞവർക്ക് അവസരം. ഒഴിവ് - 1, പ്രായപരിധി : 30 വയസ്സ്, കാലാവധി : ഒരു വർഷം . പ്രതിമാസ സ്റ്റൈപ്പെന്റ്: 12,500 രൂപ. താല്പര്യമുള്ളവർ മാർച്ച് 22 ന് രാവിലെ 10 ന് തൊടുപുഴ ജിവിഎച്എസ്എസിൽ പ്രവർത്തിക്കുന്ന അസാപ് ഓഫീസിൽ സർട്ടിഫിക്കറ്റ്, പകർപ്പ് , ബയോഡേറ്റ, പാസ്പോർട്ട് ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക. ഫോൺ- 9846084133.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.