Sections

സ്മാർട്ട് ഫോൺ നിങ്ങളുടെ വിലയേറി സമയം അപകരിക്കുന്നുണ്ടോ? സ്മാർട്ട് ഫോണുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

Tuesday, Dec 12, 2023
Reported By Soumya
Smartphone Usage

സ്മാർട്ട് ഫോണിന്റെ ഉപയോഗം കൊണ്ട് പലരും വളരെയധികം ബുദ്ധിമുട്ടുകയാണ്. നിങ്ങളുടെ സമയം കൂടുതൽ അപഹരിക്കുന്നത് സ്മാർട്ട്ഫോണുകളാണ്. നിങ്ങൾക്ക് ഫോൺ എത്രമാത്രം മാറ്റിവയ്ക്കണമെന്ന് വിചാരിച്ചാലും സ്വാഭാവികമായി സ്മാർട്ട് ഫോണിന്റെ ഉപയോഗത്തിലോട്ട് തന്നെ മടങ്ങി പോകാറുണ്ട്. ഉദാഹരണമായി യൂട്യൂബിൽ നിങ്ങൾക്ക് ആവശ്യമുള്ള ഒരു വീഡിയോ കാണുകയാണെങ്കിൽ അതിനോടനുബന്ധിച്ച് നിങ്ങൾക്ക് താല്പര്യമുള്ള തരത്തിലുള്ള നിരവധി വാർത്തകളും വീഡിയോകളും ഉണ്ടാകും. ഒരു വീഡിയോ കാണാൻ ഇറങ്ങി അത് പിന്നെ പത്തോ പതിനഞ്ചോ വീഡിയോകളിലോട്ട് നീണ്ടു പോകുന്നു. ഇതുപോലെ തന്നെയാണ് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പോലുള്ളവയിൽ കയറി അനാവശ്യമായി സമയം കളയാറുള്ളത്. സോഷ്യൽ മീഡിയ അവരുടെ ഒരു മാർക്കറ്റിംഗ് ടൂൾ ആയി നിങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇതിൽ നിന്നും നിങ്ങൾക്ക് എങ്ങനെ മാറി നിൽക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സോഷ്യൽ മീഡിയ എന്ന് പറയുന്നത് നവീന ടെക്നോളജി ആണ്. അത് ഒഴിവാക്കുക എന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. ഇലക്ട്രിസിറ്റി കൊണ്ട് നമുക്ക് പ്രകാശം കിട്ടുവാനും അതുപോലെ ആളെ കൊല്ലുവാനും സാധിക്കുമെന്ന് പറയുന്നതുപോലെയാണ് സ്മാർട്ട് ഫോണുകളുടെ കാര്യവും. അത്കഴിവതും നിങ്ങൾക്ക് അനുകൂലമായ രീതിയിൽ ഉപയോഗിക്കുക എന്നതാണ് ഇതിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം. ഫോണിനെ ഒഴിവാക്കുക എന്നതല്ല കത്തിയും കറണ്ടും ഉപയോഗിക്കുമ്പോഴുള്ള മുൻകരുതൽ പോലെ ഇതിലും ഉണ്ടാകണം എന്നതാണ്.
  • അനാവശ്യമായി സ്മാർട്ട്ഫോൺ കയ്യിൽ എടുത്ത് ഉപയോഗിക്കാതിരിക്കുക. അനാവശ്യമായ സമയങ്ങളിൽ ജോലി ചെയ്യുമ്പോഴോ സ്മാർട്ട് ഫോണുകൾ കയ്യിലെടുക്കുന്ന സ്വഭാവം ഉണ്ടാക്കാം. ഫോണുകൾ നോക്കുന്നതിനു വേണ്ടി നിശ്ചിതമായ ഒരു സമയം വയ്ക്കുക ആ സമയങ്ങൾ മാത്രം ജോലി സമയങ്ങളിൽ ഫോൺ ഉപയോഗിക്കുക.
  • എന്താണ് നിങ്ങളുടെ ലക്ഷ്യം ആ ലക്ഷ്യത്തിനനുസരിച്ചുമാത്രമേ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാവൂ. ഉദാഹരണമായി നിങ്ങൾക്ക് ഒരു പാചകക്കുറിപ്പാണ് യൂട്യൂബ് വഴി നോക്കണമെന്നുണ്ടെങ്കിൽ യൂട്യൂബിൽ അത് ടൈപ്പ് ചെയ്ത് ആ പാചകക്കുറിപ്പ് മാത്രം നോക്കുക. അതിനോടൊപ്പം ഒരുപാട് നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് ആകർഷിക്കുന്ന തരത്തിൽ തമ്പ് ലൈനുകൾ കൊടുത്തുകൊണ്ട് വരുന്നുണ്ടാകും. പക്ഷേ അതിലൊന്നും നോക്കാതെ നിങ്ങൾക്കാവശ്യമുള്ള വീഡിയോ മാത്രം കണ്ട് ഫോൺ ഓഫ് ചെയ്യുക.
  • അനാവശ്യമായ ആപ്പുകൾ ഒഴിവാക്കുക. പല ആപ്ലിക്കേഷനും നിങ്ങളുടെ സമയത്തെ നിങ്ങൾ അറിയാതെ തന്നെ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യമായ ആപ്ലിക്കേഷൻസുകൾ ഒഴിവാക്കുക.
  • നോട്ടിഫിക്കേഷൻസ് കഴിവതും ഒഴിവാക്കുക. യൂട്യൂബ്, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കേഷൻ ഉപയോഗിക്കാതിരിക്കുക. നോട്ടിഫിക്കേഷൻ സൗണ്ട് കേൾക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഫോണ് എടുത്തു നോക്കുവാനുള്ള പ്രവണത ഉണ്ടാകും.ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും ഈ നോട്ടിഫിക്കേഷൻസ് വരുന്നത് ഉടൻ തന്നെ നിങ്ങൾ ഫോൺ എടുത്തു നോക്കുകയുംകൂടുതൽ സമയം അതുവഴി നഷ്ടപ്പെടുകയും ചെയ്യും.
  • സോഷ്യൽ മീഡിയയ്ക്ക് വേണ്ടി പ്രത്യേക സമയം സെറ്റ് ചെയ്യുക. ദിവസവും ഒരു നിശ്ചിത സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക. അതിൽ ഒരു സെക്കൻഡ് അപ്പുറത്ത് പോലും സോഷ്യൽ മീഡിയ ഉപയോഗിക്കില്ല എന്ന് തീരുമാനം എടുക്കുക.അതും നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ആയിരിക്കണം മൊബൈല് നോക്കേണ്ടത്.
  • നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷൻസായ ഫേസ്ബുക്ക് ഉദാഹരണമായി ഫെയ്സ്ബുക്ക് കൊണ്ട് നിങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ല. നിങ്ങൾ മറ്റുള്ളവരുടെ ഫോട്ടോസും വീഡിയോസും ആണ് നോക്കിക്കൊണ്ടിരിക്കുന്നത് എങ്കിൽ ഒട്ടും സംശയിക്കാതെ ആ ആ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യുക. അതുകൊണ്ട് നിങ്ങളുടെ സമയം വേസ്റ്റ് ആകുന്നത് മാത്രമാണ് മിച്ചം. മറ്റുള്ളവരുടെ വീഡിയോസും അവരുടെ കാര്യങ്ങളും അറിയാൻ വേണ്ടി ഫേസ്ബുക്കിൽ സമയം പാഴാക്കാതിരിക്കുക.

ടെക്നോളജികൾ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. പകരം ടെക്നോളജികൾ നിങ്ങളെ ഉപയോഗിക്കുന്ന രീതിയിൽ ആകരുത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.