- Trending Now:
കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ''സംരംഭകത്വ പരിശീലന പദ്ധതിക്ക് ' അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത SSLC പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള ഈ പരിശീലനം നല്കുന്നത്.
വിദ്യാർഥിനികൾക്ക് മാത്രമായുള്ള അത്യധികം തൊഴിൽ സാധ്യതയുള്ള 'ഡിപ്പോമ ഇൻ മൾട്ടി സ്കിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സ് ' ഓഗസ്റ്റിൽ തുടങ്ങും. അടിസ്ഥാന യോഗ്യത പ്ലസ് ടു ഉം ഉയർന്ന പ്രായപരിധി 30 വയസ്സുമാണ്. പട്ടികജാതി/പട്ടിക വർഗത്തിലുള്ള വനിതകൾക്ക് സൗജന്യമായുള്ള ഈ പരിശീലന പദ്ധതിയിൽ മറ്റ് വിഭാഗത്തിലുള്ള വനിതകൾക് 50 ശതമാനം സ്കോളർഷിപ്പ് ലഭ്യമാണ്.
ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം... Read More
വിജയകരമായി പരിശീലനം പുഴർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് കിറ്റ്സ് നൽകും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 0471 2329468. 23397178. 2329539. 9446329897.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.