Sections

തേനീച്ച വളർത്തൽ പരിശീലനം

Friday, Nov 03, 2023
Reported By Admin
Beekeeping

കോട്ടയം: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നവംബർ 14,15,16 തീയതികളിൽ നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷിക്കാം.

60 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകുന്ന ആദ്യ 60 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കുകയും സബ്സിഡിയോടു കൂടി അഞ്ചു തേനീച്ചപ്പെട്ടികളും അനുബന്ധ ഉപകരണങ്ങളും നൽകും. ഗുണഭോക്തൃ വിഹിതം 4000 രൂപ അടയ്ക്കണം.

താൽപര്യമുള്ളവർ നവംബർ ആറിനകം ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 04812564389.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.