Sections

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Friday, Jul 21, 2023
Reported By Admin
Fashion Design Course

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി


കൈമനം വനിതാ പോളിടെക്നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഓഗസ്റ്റ് 14 മുതൽ കൈമനം പോളിടെക്നിക് കോളജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകണം. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭ്യമാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.