Sections

അനെർട്ടിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Friday, Apr 28, 2023
Reported By Admin
Anert

സൗരോർജ്ജ മേഖലയിൽ ഇന്റേൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


അനെർട്ട് ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദ വിദ്യാർഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇന്റേൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ/ബി ഇ/ബി ടെക്ക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യത്തെ 200 പേർക്ക് രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിലായിരിക്കും പരിശീലനം. ഡിപ്ലോമ വിദ്യാർഥികൾക്ക് 177 രൂപയും (150 + 18% ജി എസ് ടി) ബി ഇ/ബി ടെക്ക്  വിദ്യാർഥികൾക്ക് 295 രൂപയും (250 + 18% ജി എസ് ടി) രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെർട്ടിന്റെ വെബ്സൈറ്റ് വഴി (http://www.anert.gov.in/) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ:18004251803. ഇ മെയിൽ: anerttraining2023@gmail.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.