- Trending Now:
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഒഫ്സൈറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
ഈ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ട്മെന്റിൽ ഡി.റ്റി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
കെൽട്രോൺ പിഎസ്സി അംഗീകാരമുള്ള കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു... Read More
തിരുവനന്തപുരം (0471 - 2474720), എറണാകുളം (0484 -2605322), കോഴിക്കോട് (0495 -2356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. താത്പര്യമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിലും തപാലിലും / വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 - 2474720, 2467728 വെബ്സൈറ്റ് www.captkerala.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.