Sections

കാർഷിക ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ്; അപേക്ഷ ക്ഷണിച്ചു

Saturday, Mar 04, 2023
Reported By Admin
Agricultural Products

ഫാം പ്ലാൻ പദ്ധതിയിൽ കാർഷികോൽപ്പന്നങ്ങളുടെ പ്രീമിയം ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു


കൃഷി വകുപ്പ് നടത്തുന്ന ഫാം പ്ലാൻ പദ്ധതിയിൽ കാർഷികോൽപ്പന്നങ്ങളുടെ പ്രീമിയം ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് വിൽപ്പന നടത്തുന്നതിൽ 3 വർഷത്തെ പ്രവർത്തി പരിചയമുളള എഫ്.പി.ഒ, കുടുംബശ്രീ, രജിസ്റ്റർ ചെയ്ത സംഘടനകൾ, പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ മുതൽമുടക്കുന്നതിന് 5 ലക്ഷം രൂപ ധനസഹായം ലഭിക്കും. വയനാട് ജില്ലയിൽ ഒരു പ്രീമിയം ഔട്ട്ലറ്റാണ് ഈ സാമ്പത്തിക വർഷം അനുവദിച്ചിരിക്കുന്നത്. അപേക്ഷയും പ്രോജക്ടും മാർച്ച് 9 നകം അതാത് കൃഷിഭവനിൽ സമർപ്പിക്കണം. ഫോൺ: 9747807857.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.