- Trending Now:
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ബിൽഡിങ് മെറ്റീരിയൽ നിർമാതാക്കളായ അപർണ്ണ എൻറർപ്രൈസസ് ബിസിനസ് വിപുലീകരണത്തിനായി 2024 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത്.
ഹൈദരാബാദിലെ രുദ്രറാമിൽ അത്യാധുനിക യുപിവിസി ശാല നിർമിക്കാനാവും 100 കോടി രൂപ വകയിരുത്തുക. ഇതിലൂടെ പ്രതിമാസ യുപിവിസി പ്രൊഫൈൽ ഉൽപാദനം 700 ടണ്ണിൽ നിന്ന് 1200 ടണ്ണായി വർധിപ്പിക്കും. വിൻഡോ നിർമാണത്തിൽ 150 ശതമാനം വർധനവും പ്രതീക്ഷിക്കുന്നുണ്ട്. ടൈൽസ്, റെഡി-മിക്സ് കോൺക്രീറ്റ്, അലൂമിനിയം ബിസിനസുകൾ വികസിപ്പിക്കാനാവും 50 കോടി രൂപ വകയിരുത്തുക.
യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,822 കോടിയിലെത്തി... Read More
രാജ്യമാകെ സാന്നിധ്യമുള്ള തങ്ങൾ ഓരോ വ്യക്തിയുടേയും ആവശ്യങ്ങൾക്കനുസരിച്ചുള്ള സമഗ്ര സംവിധാനങ്ങൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് അപർണ്ണ എൻറർപ്രൈസസ് മാനേജിങ് ഡയറക്ടർ അശ്വിൻ റെഡ്ഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.