- Trending Now:
കൊച്ചി: രണ്ടാം ലോക യുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിൻറെ ഓഫിസ് ആയിരുന്ന ഓൾഡ് വാർ ഓഫീസ് ഹിന്ദുജാ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവർത്തനമാരംഭിച്ചു. ചാൾസ് രാജാവിൻറെ സഹോദരി ആനി രാജകുമാരി ഹോട്ടലിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദുജാ ഗ്രൂപ്പ് ചെയർമാൻ ജിപി ഹിന്ദുജാ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിൻറെ ഹ്രസ്വ സന്ദർശനം അടക്കം നിരവധി പാർലമെൻറേറിയൻമാരുടേയും സംരംഭകരുടേയും താരങ്ങളുടേയും സാന്നിധ്യം ഉദ്ഘാടന വേളയെ ശ്രദ്ധേയമാക്കി.
ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയർബഡ് അവതരിപ്പിച്ച് സോണി... Read More
റാഫിൾസ് ഹോട്ടൽസ് ആൻറ് റിസോർട്ടും ഹിന്ദുജ ഗ്രൂപ്പും സഹകരിച്ചാണ് ഈ ഹോട്ടലിന് തുടക്കം കുറിച്ചത്. ബക്കിങ്ഹാം പാലസിൻറെ ദൃശ്യങ്ങൾ ലഭ്യമാക്കുന്ന റൂഫ് ടോപ് അടക്കം മൂന്നു ബാറുകൾ, ഒൻപതു പുതിയ റസ്റ്റോറൻറുകൾ തുടങ്ങിയവ ലണ്ടനിലെ ഈ പുതിയ ആഡംബര ഹോട്ടലിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.