- Trending Now:
കള്ളപ്പണം വെളുപ്പിൽ കേസിലാണ് അനിൽ അംബാനി ഇതിന് മുൻപ് ഇഡിക്ക് മുന്നിൽ ഹാജരായത്
എഡിഎ ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.ഫെമ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ബല്ലാർഡ് എസ്റ്റേറിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് അനിൽ അംബാനിയോട് ആവശ്യപ്പെട്ടത്. 2020ൽ യെസ് ബാങ്ക് പ്രൊമോട്ടർമാർക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിൽ കേസിലാണ് അനിൽ അംബാനി ഇതിന് മുൻപ് ഇഡിക്ക് മുന്നിൽ ഹാജരായത്.
കെൽട്രോൺ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു... Read More
രണ്ടുവർഷത്തിന് ശേഷം 2022ൽ ബോംബെ ഹൈക്കോടതിയിൽ നിന്നാണ് അനിൽ അംബാനിക്ക് അനുകൂലമായ ആശ്വാസ വിധി ഉണ്ടായത്. 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നതായിരുന്നു കേസ്. കേസിൽ അനിൽ അംബാനിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ആദായനികുതി വകുപ്പിന് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.