Sections

ആർത്തവ ശുചിത്വ ബോധവൽക്കരണ നീക്കം കൂടുതൽ പട്ടണങ്ങളിലേക്കു വ്യാപിപ്പിച്ച് അമൃതാഞ്ജൻ കോംഫി

Tuesday, Dec 05, 2023
Reported By Admin
Comfy

കൊച്ചി: ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അമൃതാഞ്ജൻ കോംഫിയുടെ ദിഷ പ്രൊജക്ടിൻറെ അടുത്ത ഘട്ടത്തിൽ 360 പട്ടണങ്ങളിലായുള്ള 2.5 ലക്ഷം വിദ്യാർത്ഥിനികളിലേക്ക് ബോധവൽക്കരണം എത്തിക്കും. പദ്ധതിയുടെ മുൻ ഘട്ടങ്ങളിൽ പതിനായിരത്തിലേറെ ജനസംഖ്യയുള്ള പട്ടണങ്ങളിലെ നാലര ലക്ഷത്തോളം പെൺകുട്ടികളിൽ ബോധവൽക്കരണം എത്തിച്ചിരുന്നു. തമിഴ്നാട്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാവും അടുത്ത ഘട്ടം ബോധവൽക്കരണ പരിപാടികൾ. പദ്ധതിയുടെ ഭാഗമായി കമ്പനി തങ്ങളുടെ സാനിറ്ററി പാഡ് ആയ കോംഫിയുടെ വിതരണവും നടത്തുന്നുണ്ട്. മൂന്നാം വർഷത്തിലേക്കു കടന്ന പദ്ധതി പത്തു സംസ്ഥാനങ്ങളിലായി 900 പട്ടണങ്ങളിലും 400 സ്കൂളുകളിലും നൂറ് അംഗൻവാടി കേന്ദ്രങ്ങളിലും ബോധവൽക്കരണം എത്തിച്ചിട്ടുണ്ട്.

വനിതകളുടെ ശുചിത്വ നിലവാരം ഉയർത്തുന്നത് സാമൂഹിത ചുമതലയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.