Sections

ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെൻറ് പങ്കാളിയായി എഎംഎം ഫൗണ്ടേഷൻ

Saturday, May 27, 2023
Reported By Admin
BVB

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിൻറെ ജീവകാരുണ്യ വിഭാഗമായ എഎംഎം ഫൗണ്ടേഷനും ബോറഷ്യ ഡോർട്ട്മുണ്ടുമായി (ബിവിബി) 2023 ജൂലൈയിൽ ആരംഭിക്കുന്ന സഹകരണത്തിൻറെ ഭാഗമായി എഎംഎം ഫൗണ്ടേഷൻ ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെൻറ് പങ്കാളിയായി.

അക്കാദമി, യൂത്ത് ഫുട്ബോൾ, കളിക്കാരുടെ താഴെ തട്ടുമുതലുള്ള വികസനം, പരിശീലകരുടെ ട്രെയിനിങ്, സംഘടനാപരമായ ആസൂത്രണം, ദീർഘകാല അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ബിവിബിയുടെ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് ഫുട്ബോളിലൂടെ യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

2015 മുതൽ എഎംഎം ഫൗണ്ടേഷൻ ചെന്നൈയിൽ മുരുഗപ്പ യൂത്ത് ഫുട്ബോൾ അക്കാദമി (എംവൈഎഫ്എ) നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ഫുട്ബോൾ, സ്പോർട്സ് എന്നിവയിലൂടെ കായികക്ഷമത, അച്ചടക്കം, ടീം വർക്ക്, മാനസികാരോഗ്യം, നേതൃത്വം, ആദരവ് എന്നീ മൂല്യങ്ങൾ പകർന്നുനൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. താഴെക്കിട മുതൽ കളിക്കാരൻറെ വികസനത്തിൽ വരെ ശ്രദ്ധ പതിപ്പിക്കുന്ന ഫുട്ബോൾ പാരമ്പര്യമുള്ള ബിവിബിയുമായുള്ള സഹകരണം വരും വർഷങ്ങളിൽ ഇന്ത്യയിലുടനീളം എംവൈഎഫ്എയെ വളർത്തുന്നതിൽ സഹായമാകും.

ഔദ്യോഗിക സഹകരണത്തിൻറെ ഭാഗമായി ബിവിബിയിൽ നിന്നും ഡോ. സുരേഷ് ലെച്ച്മനൻ (ഏഷ്യ പസിഫിക്ക് മാനേജിങ് ഡയറക്ടർ), ജൂലിയൻ വാസ്സർഫുർ (ബിവിബി ഇവോനിക് ഫുട്ബോൾ അക്കാദമി ഡോർട്ട്മുണ്ട്, ടാലൻറ് ഡെവലപ്മെൻറ് കോ-ഓർഡിനേറ്റർ), വെറീന ലെയ്ഡിംഗർ (മാനേജർ ഇൻറർനാഷണൽ & ന്യൂ ബിസിനസ് എപിഎസി) എന്നിവർ ഫെബ്രുവരിയിൽ ചെന്നൈയിലെ എംവൈഎഫ്എ സന്ദർശിച്ചിരുന്നു. കോച്ചിങ് ഡ്രിൽ, ക്ലാസ് റൂം സെഷനുകളോടും കൂടിയ മൂന്നു ദിവസത്തെ പ്രിലിമിനറി ക്യാമ്പിൽ കളിക്കാരോടും പരിശീലകരോടുമൊപ്പം പങ്കെടുത്തു.


എഎംഎം ഫൗണ്ടേഷനും ബിവിബി അധികൃതരും ജഴ്സി കൈമാറുന്നു. വീരു മുരുഗപ്പൻ (എഎംഎം ഫൗണ്ടേഷൻ), ബെനഡിക്റ്റ് കോൾസ് (മാനേജിംഗ് ഡയറക്ടർ, ബിവിബി ഫുബല്ലകാഡെമി ജിഎംബിഎച്ച്), എം.എം. മുരുഗപ്പൻ (അംഗം, ബോർഡ് ഓഫ് ട്രസ്റ്റീസ്, എഎംഎം ഫൗണ്ടേഷൻ & മുൻ എക്സിക്യൂട്ടീവ് ചെയർമാൻ, മുരുഗപ്പ ഗ്രൂപ്പ്), ജൂലിയ ഫാർ (ലീഡ്, ബിവിബി ഏഷ്യ പസഫിക്)

സാമൂഹിക മാറ്റത്തിനും ഉൾപ്പെടുത്തലിനും വേണ്ടിയുള്ള ഒരു മാർഗ്ഗമായി സ്പോർട്സിനെ ഉപയോഗിക്കാനാണ് എംവൈഎഫ്എയിലൂടെ എഎംഎം ഫൗണ്ടഷൻ ശ്രമിക്കുന്നതെന്നും ബിവിബിയിൽ തങ്ങൾ സമാന പങ്കാളിയെ കണുന്നുവെന്നും ഈ സഹകരണത്തിലൂടെ ഫുട്ബോൾ താരങ്ങളുടെയും പരിശീലകരുടെയും ജീവിതം മെച്ചപ്പെത്താനാവുമെന്ന് ഉറപ്പുണ്ടെന്നും മുരുഗപ്പ ഗ്രൂപ്പ് മുൻ എക്സിക്യൂട്ടീവ് ചെയർമാനും എഎംഎം ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായ എം. എം. മുരുഗപ്പൻ പറഞ്ഞു.

ബിവിബിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ 300-ലധികം വരുന്ന കളിക്കാരും കോച്ചിംഗ് സ്റ്റാഫും അവരുടെ സാങ്കേതിക വൈദഗ്ധ്യം, ശാരീരിക ക്രമീകരണം, മാനസിക തയ്യാറെടുപ്പ് മറ്റ് കാര്യങ്ങളും പഠിക്കാനും വളരാനുമുള്ള ആവേശത്തിലാണ്. തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലുടനീളവും വരും വർഷങ്ങളിൽ ഈ യുവാക്കളെ അടുത്ത ഘട്ടത്തിലേക്ക് വളർത്താനും വികസിപ്പിക്കാനുമുള്ള ലക്ഷ്യത്തെ തീർച്ചയായും കൊണ്ടുപോകുമെന്ന് നാരായണൻ എഎംഎം ഫൗണ്ടേഷൻറെ സീനിയർ അസോസിയേറ്റ് വൈസ് പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവുമായ നാരായണൻ ഹരിഹരൻ പറഞ്ഞു.

സമൂഹത്തിൽ നല്ല മാറ്റത്തിന് ഉത്തേജകമായി സ്പോർട്സ് പ്രത്യേകിച്ച് ഫുട്ബോൾ ഉപയോഗിക്കാമെന്ന ഒരു പൊതു കാഴ്ചപ്പാട് ഉള്ളതിനാൽ എഎംഎം ഫൗണ്ടേഷനുമായും മുരുഗപ്പ ഗ്രൂപ്പുമായും സഹകരിക്കുന്നതിൽ സന്തോഷമുണ്ട്.

എഎംഎം ഫൗണ്ടേഷനുമായും മുരുഗപ്പ യൂത്ത് ഫുട്ബോൾ അക്കാദമിയുമായും (എംവൈഎഫ്എ) സഹകരിക്കു ന്നതിലൂടെ ഇന്ത്യയിലുടനീളമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ ലക്ഷ്യമിടുന്നുവെന്ന് ബിവിബി ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടർ ഡോ. സുരേഷ് ലെച്ച്മാനൻപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.