Sections

വിൽപനക്കാർക്ക് എക്കാലത്തേയും ഉയർന്ന റിവാർഡ് നേടാനുള്ള അവസരമൊരുക്കി ആമസോൺ

Tuesday, Oct 17, 2023
Reported By Admin
Amazon

കൊച്ചി: ഈ ഉത്സവ സീസണിൽ എക്കാലത്തെയും ഉയർന്ന റിവാർഡ് നേടാനുള്ള അവസരമൊരുക്കി ആമസോൺ സെല്ലർ റിവാർഡ്സ് പ്രോഗ്രാം. 10 ലക്ഷം രൂപ വരെയുള്ള റിവാർഡുകൾക്കു പുറമെ മെഴ്സിഡീസ് ബെൻസ് കാർ നേടാനുള്ള അവസരവും ലഭിക്കും. 20 വിൽപനക്കാർക്ക് യൂറോപ്പിലേക്കോ തായ്ലൻറിലേക്കോ അവധിക്കാല യാത്രയ്ക്കും അവസരം ലഭിക്കും. വിൽപനക്കാർക്ക് അവരുടെ സുഹൃത്തുക്കളെ ആമസോൺ ഡോട്ട് ഇന്നിൽ വിൽപനക്കാരാകാൻ ക്ഷണിച്ച് റിവാർഡുകൾ നേടാനുള്ള 'ദ ഗ്രേറ്റ് ഇന്ത്യൻ റെഫറൽ ഓഫറും' ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്.

നവംബർ 10 വരെയുള്ള 'ആമസോൺ സെല്ലർ റിവാർഡ്സ് 2023' പ്രമോഷനിൽ പങ്കെടുക്കുകയാണ് ഈ നേട്ടങ്ങൾ ലഭിക്കാനായി വിൽപനക്കാർ ചെയ്യേണ്ടത്. സെപ്റ്റംബർ 28ന് ആരംഭിച്ച് ഒക്ടോബർ 27 വരെ നീണ്ടു നിൽക്കുന്നതുമായ രീതിയിലാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ റഫറൽ ഓഫർ' അവതരിപ്പിച്ചിരിക്കുന്നത്. വിൽപനക്കാർക്ക് തങ്ങളുടെ സുഹൃത്തുക്കളെ ആമസോൺ ഡോട്ട് ഇന്നിൽ രജിസ്റ്റർ ചെയ്യാനും വിൽപന നടത്താനും റഫർ ചെയ്യുകയും 11500 രൂപ വരെ നേടുകയും ചെയ്യാം. ഇതിൽ പങ്കെടുക്കാനായി വിൽപനക്കാർ ആമസോൺ സെല്ലർ സെൻട്രൽ വെബ്സൈറ്റിൽ 'പാർട്ടിസിപ്പേറ്റ് നൗ' ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് റഫറൻസ് നടത്താനാവും.

എക്കാലത്തേയും ഉയർന്ന റിവാർഡ് വിജയിക്കാനുള്ള അവസരം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ആമസോൺ ഇന്ത്യയിലെ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു. ബിസിനസിൻറെ പിന്നിലുള്ള ശക്തി വിൽപനക്കാരാണെന്നും അവർക്ക് വിജയിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നു തങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. വർഷത്തിലെ ഏറ്റവും തിരക്കേറിയ കാലത്തേക്കായി തയ്യാറെടുക്കുമ്പോൾ അവർക്കു തിരിച്ചു പിന്തുണ നൽകാനുള്ള തങ്ങളുടെ നീക്കത്തിൻറെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 27 മുതൽ നവംബർ 4 വരെ പുതുതായി ചേരുന്ന വിൽപനക്കാർക്ക് 50 ശതമാനം റഫറൽ ഫീ ഇളവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എംഇകൾക്ക് തങ്ങളുടെ ബിസിനസ് ഓൺലൈനായി വിപുലീകരിക്കാനുള്ള മികച്ച അവസരമാണ് ഈ ഉൽസവ കാലം നൽകുന്നത്. ഇന്ത്യയിലെ 81 ശതമാനം ഉപഭോക്താക്കളും ഉൽസ കാലത്ത് ഷോപ്പിങ് നടത്താൻ ഉദ്ദേശിക്കുന്നു എന്നാണ് അടുത്തകാലത്ത് നെൽസൻ മീഡിയ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് ബിസിനസുകൾക്കും എംഎസ്എംഇകൾക്കും ഒരു മികച്ച അവസരമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.