- Trending Now:
കൊച്ചി: അഡ്വാൻസ്ഡ് കോഡിങും നിർമിത ബുദ്ധിയും അടങ്ങിയ മോഡ്യൂളുകൾ കർണാടക റെസിഡൻഷ്യൽ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ സൊസൈറ്റിയുടെ 100 സ്കൂളുകളിൽ അവതരിപ്പിക്കും വിധം ആമസോൺ ഫ്യൂച്ചർ എഞ്ചിനീയറിങ് പരിപാടി വിപുലമാക്കുമെന്ന് ആമസോൺ ഡോട്ട് ഇൻ പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ 30 സ്കൂളുകളിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കമ്പനി സൗകര്യമൊരുക്കും.
കർണാടകത്തിലെ 30 ജില്ലകളിലായുള്ള 6 മുതൽ 8 വരെ ക്ലാസുകളിലെ 13,000 വിദ്യാർത്ഥികൾക്കാവും ഇതിൻറെ ഗുണം ലഭിക്കുക. ബ്ലോക്ക് പ്രോഗ്രാമിങിൻറെ അടിസ്ഥാനങ്ങളാവും ആറാം ക്ലാസിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുക. ഏഴും എട്ടും ക്ലാസുകളിലെ വിദ്യാർത്ഥികളെ നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള ആധുനിക പ്രോഗ്രാമിങും പരിചയപ്പെടുത്തും.
2023 എആർസിസി ഫൈനൽ റൗണ്ട്: ആദ്യപത്തിൽ ഫിനിഷ് ചെയ്ത് കാവിൻ ക്വിന്റൽ ... Read More
ഗുണമേന്മയുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നീക്കങ്ങൾക്കു പിന്നിലെന്ന് ആമസോൺ ജനറൽ പബ്ലിക് പോളിസി സീനിയർ വൈസ് പ്രസിഡൻറും ജനറൽ കൗൺസെലുമായ ഡേവിഡ് സാപോൾസ്കി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.