- Trending Now:
കൊച്ചി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി ആമസോൺ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനുമായി(എഫ്ഐഇഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകൾക്ക് വിൽപ്പനശേഷി കൈവരിക്കുന്നതിനും ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഇ-കൊമേഴ്സ് എക്സ്പോർട്ട് ടാസ്ക് ഫോഴ്സും സ്ഥാപിക്കും. രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളുടെയും ഉൽപ്പാദകരുടേയും ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ധാരണയുടെ ഭാഗമായി ഹോം ലിനൻ ആൻഡ് ഡെക്കർ, ആരോഗ്യം, വ്യക്തിഗത പരിചരണം, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ പ്രധാന കയറ്റുമതിക്കാർക്കായി ആമസോണും എഫ്ഐഇഒയും ചേർന്ന് വിവിധ സെഷനുകൾ നടത്തും. കയറ്റുമതിയിൽ വിൽപ്പനക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക വ്യാപാരികളുടെ ശൃംഖലകൾ സൃഷ്ടിക്കും. കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ തുടങ്ങി കയറ്റുമതിക്ക് അനുയോജ്യമായ വിഭാഗങ്ങളിൽ നിന്നുള്ള മികച്ച വിൽപ്പനക്കാരെയും നിർമ്മാതാക്കളെയും എഫ്ഐഇഒ തെരഞ്ഞെടുക്കും. അന്താരാഷ്ട്ര വിപണികളിലെ പ്രവർത്തനങ്ങളിൽ ആമസോൺ ഈ ബിസിനസുകളെ സഹായിക്കും.
ആമസോൺ ഗ്ലോബൽ സെല്ലിംഗിലും എംഎസ്എംഇകളെ ഉൾപ്പെടുത്തുമെന്നും അതിലൂടെ അവർക്ക് ആഗോളതലത്തിൽ കോടിക്കണക്കിന് ആമസോൺ ഉപഭോക്താക്കളിലേക്ക് എത്താൻ കഴിയുമെന്നും ആമസോൺ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യ മേധാവി ശ്രീനിധി കൽവപ്പുടി പറഞ്ഞു. എഫ്ഐഇഒയുടെ സ്ഥാപിത ശേഷിയും ആമസോണിന്റെ ആഗോള ശേഷിയും ചേരുമ്പോൾ തടസരഹിതമായി കയറ്റുമതി വർദ്ധിപ്പിക്കാനും എംഎസ്എംഇകൾക്കും സംരംഭകർക്കും അന്താരാഷ്ട്ര വിപണി ലഭ്യമാക്കുന്നതിനും സാധിക്കും. 2030 ഓടെ ഇന്ത്യയിൽ നിന്നും 80 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് കയറ്റുമതി സാധ്യമാക്കുക എന്ന ആമസോണിന്റെ ലക്ഷ്യം ഈ പങ്കാളിത്തം വഴി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.