- Trending Now:
കൊട്ടാരക്കര: പട്ടിന്റെ വിസ്മയം തീർത്ത് കൊട്ടാരക്കരയിൽ എ എം സിൽക്സ് പ്രവർത്തനം ആരംഭിച്ചു. ധന മന്ത്രി കെ.എൻ ബാലഗോപാൽ, ചലച്ചിത്ര താരങ്ങളായ ശ്വേത മേനോൻ, അന്ന രേഷ്മ രാജൻ എന്നിവർ ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ പുത്തൂർ റോഡിൽ 35,000 സ്ക്വയർഫീറ്റ് വിസ്തൃതിയിലാണ് എഎം സിൽക്സ് ആരംഭിച്ചത്. മൂന്നു നിലകളിലായി ഒരുക്കിയ ഷോറൂമിൽ വിവാഹ വസ്ത്രങ്ങൾക്കും, കിഡ്സ് വെയറുകൾക്കും ട്രഡീഷണൽ കളക്ഷനുകൾക്കും, മെൻസ്, വിമൻസ് വെയറുകൾക്കും പ്രത്യേകം വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ദശാബ്ദക്കാലമായി വസ്ത്ര മൊത്തപ്യാപാര രംഗത്ത് പ്രവർത്തന പരിചയമുള്ള എ എം സഖറിയയുടെ ആദ്യ റീടെയിൽ സംരംഭമാണ് എ എം സിൽക്സ്. വരും വർഷങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, എ എം സിൽക്സ് മാനേജിംഗ് ഡയറക്ടർ എ എം സഖറിയ തുടങ്ങിയവർ പങ്കെടുത്തു. മസ്കാര ഇവന്റ്സ് പ്രമീള സഖറിയയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി സ്ട്രീറ്റ് റാംപ് വാക്ക് തുടങ്ങി വിവിധ പ്രോമൊഷൻ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മസ്കാര ഇവന്റ്സാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.