- Trending Now:
കേരളത്തിൽ തൊഴിൽ ചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികളെയും രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലേബർ കമ്മിഷണർ ഡോ. കെ. വാസുകി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തൊഴിൽ വകുപ്പ് മധ്യ മേഖല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
കേരള ഷോപ്പ് ആൻഡ് കോമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വെജസ് ആക്ട്,തുടങ്ങിയ തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. തൊഴിൽ വകുപ്പിന് കീഴിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികളെയും അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു.
ലോൺ ആപ്പുകളുടെ ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: വനിതാ കമ്മീഷൻ... Read More
അഡീഷണൽ ലേബർ കമ്മീഷണർ കെ. എം സുനിൽ, റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ പി.ആർ ശങ്കർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.