Sections

പ്രതിദിനം 365 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻറെ സമ്മർ ഷെഡ്യൂൾ

Tuesday, Mar 19, 2024
Reported By Admin
Air India Express summer schedule

വിമാന സർവീസുകളിൽ 25 ശതമാനം വർധനവ്


കൊച്ചി: വേനൽ കാലത്ത് ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ സമ്മർ ഷെഡ്യൂളിൻറ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365-ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവ്വീസുകളും 109 അന്താരാഷ്ട്ര സർവ്വീസുകളുമുണ്ട്.

കഴിഞ്ഞ വർഷത്തെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിദിനം 55 ആഭ്യന്തര സർവീസുകളും 19 അന്താരാഷ്ട്ര സർവീസുകളും ഈ വർഷം കൂടുതലുണ്ട്. ആഭ്യന്തര സർവ്വീസിൽ 25 ശതമാനത്തിൻറെയും അന്താരാഷ്ട്ര സർവ്വീസിൽ 20 ശതമാനത്തിൻറെയും വർധനവ്.

അബുദാബി, ദമ്മാം, ജിദ്ദ, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, അന്തർദേശീയ സർവ്വീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽകാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകിക്കൊണ്ട് നാല് തരം ഫെയറുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെയിഞ്ച് ഫീ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യാത്രാ തീയതി മാറ്റാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങൾ ലഭ്യമാക്കുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് 4 നിരക്കുകൾ.

ഹോളി ആഘോഷങ്ങൾ മുൻനിർത്തി എയർ ഇന്ത്യ എക്സ്പ്രസിൻറെ ഗൊർമേർ ഇൻ-ഫ്ളൈറ്റ് ഡൈനിംഗ് മെനുവിലേക്ക് പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമായ `ഗുജിയ`യും കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൃത്യസമയത്ത് സർവ്വീസ് നടത്തുന്ന എയർലൈൻ എന്ന സ്ഥാനവും എയർ ഇന്ത്യ എക്സ്പ്രസിനാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.