Sections

എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡോറിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കും നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

Saturday, Apr 01, 2023
Reported By Admin
Air India

ഇൻഡോർ-ഷാർജ റൂട്ടിൽ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും, ഇൻഡോർ-ദുബായ് റൂട്ടിൽ ആഴ്ചയിലൊരിക്കൽ സർവീസ്


കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ച ഇൻഡോർ-ഷാർജ റൂട്ടിൽ സർവീസ് ആരംഭിച്ചു. ഉദ്ഘാടന സർവീസ് കേന്ദ്ര സിവിൽ ഏവിയേഷൻ ആൻഡ് സ്റ്റീൽ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ കേന്ദ്ര സിവിൽ ഏവിയേഷൻ & റോഡ് ട്രാൻസ്പോർട്ട് സഹമന്ത്രി ജനറൽ (ഡോ.) വി.കെ.സിംഗ് (റിട്ട.), എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് എന്നിവർ പങ്കെടുത്തു.

ഇൻഡോറിൽ നിന്ന് രാവിലെ 10.30 ന് ആദ്യ വിമാനം പറന്നുയർന്നു. എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും സംയുക്ത ശൃംഖലയിലെ മുപ്പതാമത്തെ ഇന്ത്യൻ സ്റ്റേഷനാണ് ഇൻഡോർ. ഇൻഡോർ - ഷാർജ സെക്ടറിൽ തിങ്കൾ, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ നേരിട്ടുള്ള വിമാനം ലഭ്യമാകും. ഇതിന് പുറമേ എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡോറിൽ നിന്ന് ദുബായിലേക്കും നേരിട്ടുള്ള സർവീസ് ആരംഭിച്ചിട്ടുണ്ട്. ഈ സർവീസ് വ്യാഴാഴ്ചകളിൽ ലഭ്യമാകും.

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ സർവീസുകളായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും സംയോജനത്തിൻറെ പാതയിലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ അലോക് സിംഗ്പറഞ്ഞു. എയർ ഇന്ത്യ ഗ്രൂപ്പ് ഓർഡർ ചെയ്ത വമ്പൻ ഫ്ലീറ്റ് എത്തുന്നതിനൊപ്പം അതിവേഗ നെറ്റ്വർക്ക് വളർച്ചയ്ക്കും വിപുലീകരണത്തിനും ഒരുങ്ങുകയാണ്. ചെലവ് കുറഞ്ഞ സർവീസുകൾ രാജ്യത്തെ ടയർ2, 3 നഗരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് ഗോവ-ദുബായ് സെക്ടറിൽ നാല് പ്രതിവാര ഡയറക്ട് ഫ്ലൈറ്റുകൾ അവതരിപ്പിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.