Sections

പ്രവാസികൾക്ക് സന്തോഷവാർത്ത: അധിക ബാഗേജിന് ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

Sunday, Jan 04, 2026
Reported By Admin
Air India Express Offers Discounted Extra Baggage for Gulf Traveller

  • നിലവിലെ 30 കിലോ കൂടാതെ കുറഞ്ഞ നിരക്കിൽ 10 കിലോ അധിക ബാഗേജ് ബുക്ക് ചെയ്യാം

കൊച്ചി: ഈ അവധിക്കാലത്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇൻ ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂർ ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജനുവരി 16നും മാർച്ച് 10നും ഇടയിൽ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കാണ് ഈ ഓഫർ. ജനുവരി 31നകം എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് ഈ ഓഫർ ലഭിക്കും.

ബഹ്റൈൻ (0.2 ബിഎച്ച്ഡി), കുവൈറ്റ് (0.2കെഡി), ഒമാൻ (0.2ഒഎംആർ), ഖത്തർ (1ക്യൂഎആർ), സൗദി അറേബ്യ (2എസ്എആർ), യുഎഇ (2എഇഡി) എന്നിങ്ങനെയാണ് ഒരു കിലോയുടെ നിരക്ക്. അഞ്ച് അല്ലെങ്കിൽ പത്ത് കിലോയുടെ അധിക ബാഗേജുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ളെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്.

നിലവിൽ ഈ സെക്ടറുകളിൽ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇൻ ബാഗേജാണ് എയർ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫർ നിരക്കിൽ ലഭിക്കുന്നതിനാൽ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രകളിൽ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.