- Trending Now:
കൊച്ചി: പോർട്ട്ബ്ലെയറിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ച് എയർ ഏഷ്യ. ഈ വർഷം നവംബർ 16 മുതൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ മൂന്ന് തവണയാണ് എയർ ഏഷ്യ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള എയർ ഏഷ്യയുടെ പതിനേഴാമത്തെ സർവീസ് റൂട്ടാണ് ഇത്. ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ 91 വിമാന സർവീസുകളാണ് എയർ ഏഷ്യ നടത്തുന്നത്. എയർ ഏഷ്യ 2024-ൽ മാത്രം മലേഷ്യയിലേക്കും തായ്ലണ്ടിലേക്കും കോഴിക്കോട് ഉൾപ്പെടെ പത്ത് പുതിയ റൂട്ടുകൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഒരു ഗേറ്റ് വേ ആയി ക്വാലാലംപൂർ മാറിയിട്ടുണ്ട്. ക്വാലാലംപൂരിൽ നിന്നുള്ള എയർ ഏഷ്യയുടെ വിപുലമായ നെറ്റ്വർക്ക് ഉപയോഗിച്ച് തന്നെ 130-ലധികം ലക്ഷ്യസ്ഥാനത്തേക്ക് ഇന്ത്യൻ യാത്രക്കാർക്ക് സഞ്ചരിക്കാനാവും.

പോർട്ട് ബ്ലെയറിൽ നിന്ന് ക്വാലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നതിൻറെ ഭാഗമായി എയർ ഏഷ്യ പ്രമോഷണൽ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം 4,999 രൂപയാണ് തുടക്കത്തിലുള്ള നിരക്ക്. ഈ പ്രത്യേക നിരക്കുകൾ എയർ ഏഷ്യ മൂവ് ആപ്പിലും airasia.com എന്ന വെബ്സൈറ്റും ബുക്ക് ചെയ്യുമ്പോൾ ലഭ്യമാണ്. 2024 നവംബർ 16നും 2025 ഒക്ടോബർ എട്ടിനും ഇടയ്ക്ക് യാത്ര ചെയ്യാൻ 2024 ഓഗസ്റ്റ് 25 വരെ ഈ പ്രത്യേക നിരക്കുകളിൽ ബുക്ക് ചെയ്യാം. 2025 ജൂൺ 30 വരെ മുപ്പതു ദിവസത്തെ സന്ദർശനത്തിനെത്തുന്ന എല്ലാ ഇന്ത്യക്കാരും മലേഷ്യയിലേക്ക് വിസാ രഹിത പ്രവേശനത്തിന് അർഹരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.