Sections

നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം

Wednesday, Oct 08, 2025
Reported By Admin
AI to Unlock $100 Billion Fintech Growth by 2027

കൊച്ചി: പരിമിതമായ മേഖലകളിൽ ഒതുങ്ങി നിന്നിരുന്ന നിർമിത ബുദ്ധി വിപുലമായ തലങ്ങളിലേക്ക് നീങ്ങിയതിനെ തുടർന്നുണ്ടാകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ഇൻഡിപ്പൻഡന്റ് ഡയറക്ടറുമായ അജയ് കുമാർ ചൗധരി പറഞ്ഞു. മുംബൈയിൽ നടന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുൻപൊന്നുമില്ലാതിരുന്ന സാധ്യതകൾ തുറന്നു തരുന്നതിനൊപ്പം സങ്കീർണമായ വെല്ലുവിളികളും നിർമിത ബുദ്ധിയോടൊപ്പം എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിങ്, ഇൻഷുറൻസ്, ഓഹരി വിപണി, പെയ്മെന്റ്സ് സംവിധാനം തുടങ്ങിയവയിൽ 2027ഓടെ 100 ബില്യൺ ഡോളറിനടുത്ത് നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നിർമിത ബുദ്ധിയുടെ പ്രസക്തിയെക്കുറിച്ചല്ല മറിച്ച് അത് എത്ര വേഗത്തിൽ നടപ്പാക്കാമെന്നാണ് വ്യവസായ മേഖല ഇന്നു ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐ വഴി നിലവിൽ പ്രതിമാസം 20 ബില്ല്യണിലധികം ഇടപാടുകളാണ് നടക്കുന്നതെന്നും ഇത് നവീകരണത്തോടുള്ള രാജ്യത്തിന്റെ നേതൃ നിരയുടെ വീക്ഷണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.