- Trending Now:
വയസ്സായവർ വീടിൻറെ ഐശ്വര്യം ആണെന്ന് കരുതിപ്പോന്ന സംസ്കാരം എത്ര വേഗമാണ് മാറിപ്പോയത്. ആയകാലത്തു മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾ ഒന്നു നടുനിവർത്തി ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും സ്വന്തം ഉപജീവനംതേടി ലോകത്തിന്റെ നാനാകോണുകളിലേക്ക് മക്കൾ പറന്നകലുന്നു. ജീവിതത്തിൽ വെയിൽചാഞ്ഞുകഴിഞ്ഞ നേരം, മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, ശാരീരികവൈകല്യങ്ങൾ കൂടി വരുന്ന സമയത്തു ഒരു ജീവിതം മുഴുവൻ ഒഴിഞ്ഞുവെച്ചു തങ്ങൾക്കുള്ളതെല്ലാം നൽകി ജീവനേക്കാൾ ഉപരി സ്നേഹിച്ച മക്കൾ കൂടെ ഇല്ല എന്ന യാഥാർഥ്യം ഏതൊരു വയോധികനേയും തളർത്തുന്ന ഒരു നൊമ്പരമാണ്.
സ്വന്തം മക്കൾ ജീവനുതുല്യം സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഭൂരിപക്ഷം മലയാളികളും വാർദ്ധക്യത്തെ സ്വാഗതം ചെയ്യുന്നത്. എന്നാൽ വലിയൊരു വിഭാഗം വയോജനങ്ങളുടെയും ഈ വിശ്വാസത്തെ മക്കൾ കാറ്റിൽ പറത്തുന്നതാണ് കാണാൻ കഴിയുക.വൃദ്ധരായ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലെ നാലു ചുവരുകൾക്കിടയിൽ കഴിയാൻ വിട്ടിട്ട് സ്വന്തം കാര്യം മാത്രം നോക്കിപ്പോകുന്ന വിദ്യാസമ്പന്നരായ മക്കൾ ഒരു കാര്യം എപ്പോരും മറക്കുന്നു. എന്തെന്നാൽ ഏതെങ്കിലുമോരുനാൾ സ്വന്തം മക്കളുടെ സ്നേഹം കൊതിക്കുന്ന സമയത്തു ഇതേ വൃദ്ധസദനത്തിന്ടെ നാല് ചുവരുകൾ ആയിരിക്കും നിങ്ങൾക്കായി കാത്തിരിക്കുന്നത് എന്ന സത്യം.
ബന്ധങ്ങളുടെ ആഴവും സ്നേഹവും മനസ്സിലാകാത്ത തലമുറയാണ് ഇപ്പൊഴത്തെ ജനതയുടെ തീരാശാപം. അണുകുടുംബത്തിൽ എത്തിച്ചേർന്നതോടെയാണ് അനാഥമാക്കപ്പെട്ട ഒരു വാർദ്ദക്യം നമ്മുടെ സമൂകപ്രശ്നമായി മാറിയത്. എവിടെയാണെങ്കിലും നമ്മൾ കംഫർട്ടബിൾ അല്ലെങ്കിൽ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള രീതിയിൽ മനസ്സ് പാകപ്പെടുത്തണം. വാർദ്ധക്യത്തിൽ കണ്ടുവരുന്നപിടിവാശി, ശാരീരിക ശേഷി കുറഞ്ഞത് മൂലം ഉടലെടുക്കുന്ന അപകർഷതാ ബോധം, മറ്റുള്ളവർക്ക് താനൊരു ഭാരമായി മാറുമോയെന്ന അമിതമായ ഉത്ക്കണഠ, സാമ്പത്തികമായ പരാശ്രയത്വത്തിൽ നിന്നുണ്ടാകുന്ന സ്വയം മതിപ്പില്ലായ്മ തുടങ്ങി അനേകം സങ്കീർണ്ണമായ ശാരീരിക-മാനസിക വെല്ലുവിളികളിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ജീവിതത്തിന്റെ സായഹ്നമാണ് വാർധക്യം.
മാതാപിതാക്കളുടെ വാർദ്ധക്യകാലത്തെ സുഖജീവിതത്തിന് വില കല്പിക്കുന്ന വലിയൊരു വിഭാഗം കൂടിയുണ്ട്. തങ്ങൾക്ക് കഴിയുന്ന പോലെ പരിപാലിക്കുക മാത്രമല്ല പണം മുടക്കി നല്ല ഹോംനഴ്സിന്റെ സേവനം തേടുന്നവരും നിരവധിയാണ്. നാം ചിന്തിക്കുന്നത് സാമ്പത്തികമായ ആശ്രയത്വത്തിൽ (financial dependency) വയോധികരായ മാതാപിതാക്കളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാമെന്നാണ്. എന്നാൽ ഒരു പഠനവും പ്രായമായ മതാപിതാക്കൾക്ക് സമ്പത്തുകൊണ്ടുള്ള ആഡംബരം സന്തോഷം നൽകുന്നതായി കാണുന്നില്ല. അവർക്ക് വേണ്ടത് വൈകാരികമായ ആശ്രയത്വമാണ്. അതിന് അവർക്ക് നൽകേണ്ടത് പണം കൊണ്ട് തൂക്കിനോക്കാൻ കഴിയാത്ത നമ്മുടെ സമയവും, സ്നേഹവും, സ്പർശനവും ആണ്.
പരീക്ഷാ ഭയത്തിനോട് വിട: സമ്മർദം കുറച്ച് വിജയം കൈവരിക്കാൻ സഹായിക്കുന്ന മാർഗങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.