Sections

ആഫ്രിക്കൻ പന്നിപ്പനി; കർഷകർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു

Tuesday, Mar 28, 2023
Reported By admin
farmers

494 പന്നികളെ കൊന്ന് ശാസ്ത്രീയമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു


ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പന്നികളെ കൊന്ന് അണുനശീകരണം നടത്തിയതിന്റെ ഭാഗമായി നഷ്ടം സംഭവിച്ച എൻമകജെ പഞ്ചായത്തിലെ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തുകയുടെ വിതരണം കാഞ്ഞങ്ങാട് റോയൽ റസിഡൻസി ഹാളിൽ മൃഗസംരക്ഷണ, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കോർപസ് ഫണ്ടിൽ നിന്നു 30.82 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 494 പന്നികളെ കൊന്ന് ശാസ്ത്രീയമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പന്നികളെ കൊന്നൊടുക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിച്ച് അണുശീകരണം നടത്തുന്നതിനും ഉൾപ്പെടെ നേതൃത്വം നൽകിയ മൃഗസംരക്ഷണ വകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, ജന്തുരോഗ നിയന്ത്രണ വിഭാഗം ജില്ലാ കോഓർഡിനേറ്റർ ഡോ.എസ്.മഞ്ജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജയപ്രകാശ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർമാരായ ഡോ.അബ്ദുൾ വാഹിദ്, ഡോ.ജി.കെ.മഹേഷ്, ഡോ.ശ്രീവിദ്യ നമ്പ്യാർ, ആർ.ആർ.ടി തലവൻ ഡോ.വി.വി.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.സുരേഷ് സ്വാഗതവും ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ.എ.മുരളീധരൻ നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.