- Trending Now:
കൊച്ചി: അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിർ യുണിസെഫുമായി കൈകോർത്ത് 2023 ജൂൺ മുതൽ ഡിസംബർ വരെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി 'യുണിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ്' നടപ്പാക്കുന്നു. ഗുജറാത്ത് യുണിസെഫ് ഓഫീസ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സഹകരണ പത്രം അദാനി വിദ്യാ മന്ദിർ കാമ്പസിൽ വച്ച് ഒപ്പിട്ടു.
അദാനി ഫൗണ്ടേഷൻറെ കീഴിലുള്ള അദാനി വിദ്യാ മന്ദിർ ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത മൂല്യങ്ങളുടെയും സമ്മിശ്രമായ ഒരു സംവിധാനത്തിലൂടെ ദൈനംദിന പോഷകാഹാരം, പുസ്തകങ്ങൾ, ഗതാഗത സൗകര്യങ്ങൾ, യൂണിഫോം തുടങ്ങിയവയ്ക്കൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകുന്നു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുള്ളതും കാലാവസ്ഥാ പ്രവർത്തനം, ജീവിത നൈപുണ്യങ്ങൾ, ബോഡി പോസിറ്റീവിറ്റി ആത്മാഭിമാനം, പോഷകാഹാരം, വിളർച്ച, ഓൺലൈൻ സുരക്ഷ, സാമ്പത്തിക സാക്ഷരത, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുൻഗണനാ മേഖലകളിൽ പറഞ്ഞിട്ടുള്ളതുമായ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് യുനിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ് വേദികളും അവസരങ്ങളും സൃഷ്ടിക്കും.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ പുരസ്കാരം... Read More
അദാനി ഫൗണ്ടേഷൻ നിയന്ത്രിക്കുന്ന അദാനി വിദ്യാ മന്ദിർ, യുണിസെഫുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഈ ആഴത്തിലുള്ള പഠനാനുഭവം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. പ്രീതി അദാനി പറഞ്ഞു. നിരവധി സംവേദനാത്മക സെഷനുകളിലൂടെയും സംസാരിക്കാനുള്ള അവസരങ്ങളിലൂടെയും കുട്ടികൾക്ക് അവബോധവും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാരായി സ്വയം വികസിപ്പിക്കാനുള്ള മികച്ച അവസരവും ലഭിക്കുമെന്നും ഡോ. പ്രീതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.