- Trending Now:
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 വിൽ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാൻഡ്രം റോയൽസ് നിലനിർത്തി. ബി കാറ്റഗറിയിൽ ഉൾപ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയിൽപ്പെട്ട സുബിൻ എസ്,വിനിൽ ടി.എസ് എന്നിവരെയാണ് റോയൽസ് നിലനിർത്തിയത്.
മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാൻ ടൂറിൽ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയിൽ പാഡണിഞ്ഞ താരം രണ്ട് അർദ്ധ സെഞ്ചുറി ഉൾപ്പെടെ ടൂർണമെന്റിലാകെ മുന്നൂറ് റൺസ് സ്വന്തമാക്കിയിരുന്നു. 79 റൺസായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ.
ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിൻ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരമായിരുന്നു സുബിൻ. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെന്നല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് സുബിന്റെ പ്രധാന മികവ്.
ഇടംകൈയൻ ഫാസ്റ്റ് ബൗളറും അണ്ടർ 19 സ്റ്റേറ്റ് പ്ലയറുമാണ് ടി.എസ് വിനിൽ. 'ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് അദാനി ട്രിവാൻഡ്രം റോയൽസ് കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളെ ഉൾപ്പെടുത്തി കരുത്തുറ്റ ടീമിനെയാകും മത്സരത്തിനിറക്കുക '- ട്രിവാൻഡ്രം റോയൽസ് ടീം ഡയറക്ടർ റിയാസ് ആദംപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.