- Trending Now:
കൊച്ചി: അദാനി വണും ഐസിഐസിഐ ബാങ്കും ചേർന്ന് വിസയുമായുള്ള സഹകരണത്തോടെ എയർപോർട്ട്ലിങ്ക്ഡ് ആനുകൂല്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. മികച്ച ആനുകൂല്യങ്ങളും റിവാർഡുകളുമായി അദാനി വൺ ഐസിഐസിഐ ബാങ്ക് സിഗ്നേചർ ക്രെഡിറ്റ് കാർഡ്, അദാനി വൺ ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നീ രണ്ടു വേരിയൻറുകളാണ് ഉണ്ടാകുക.
ഫ്ളൈറ്റ്, ഹോട്ടൽ, ട്രെയിൻ, ബസ്, കാർ തുടങ്ങിയവ ബുക്കു ചെയ്യാൻ സൗകര്യമുള്ള അദാനി വൺ ആപ്പ്, അദാനി കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾ, അദാനി സിഎൻജി പമ്പുകൾ, അദാനി വൈദ്യുത ബില്ലുകൾ, ട്രെയിൻമാൻ തുടങ്ങിയവയിൽ പരിധിയില്ലാതെ ഏഴു ശതമാനം അദാനി റിവാർഡ് പോയിൻറുകൾ ലഭിക്കും.
ഐസിഐസിഐ ബാങ്ക്, വിസ എന്നിവയുമായുള്ള പുതിയ സഹകരണത്തിലൂടെ ഉപഭോക്തൃ സംതൃപ്തി സംബന്ധിച്ച പുതിയ മാനദണ്ഡങ്ങളാവും ലഭ്യമാകുകയെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. അദാനി വൺ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സൗകര്യവും പ്രവേശനക്ഷമതയും ലഭ്യമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിൻറെ സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുന്നതും ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് വിഭാഗത്തെ കൂടുതൽ ശക്തമാക്കുന്നതുമായിരിക്കും പുതിയ അവതരണമെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു.
മഹീന്ദ്ര മനുലൈഫ് മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു... Read More
അദാനി ഗ്രൂപ്പുമായും ഐസിഐസിഐ ബാങ്കുമായും പങ്കാളിത്തത്തിൽ തങ്ങൾ സന്തുഷ്ടരാണ്. വിസ ഇന്ത്യ, സൗത്ത് ഏഷ്യ ഗ്രൂപ്പ് കൺട്രി മാനേജർ സന്ദീപ് ഘോഷ് പറഞ്ഞു. വിസയുടെ വിശ്വസ്ത ശൃംഖലയും ലോകമെമ്പാടുമുള്ള സ്വീകാര്യതയും ഈ സഹകരണത്തിലൂടെ പ്രയോജനപ്പെടുത്താനാകും. ഓൺലൈനിലും ഓഫ്ലൈനിലും എലൈറ്റ് യാത്രയും ഷോപ്പിംഗ് അനുഭവവും നൽകുന്നു. ഭാവിയിൽ ഇത്തരം നിരവധി ഓഫറുകൾ തുടർന്നും സാധ്യമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് www.adanione.com ൽ കാർഡുകൾക്കായി അപേക്ഷിക്കാം. അദാനി വൺ ഐസിഎസെിഐ ബാങ്ക് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡിന് 9,000 രൂപയുടെ ജോയിനിംഗ് ആനുകൂല്യങ്ങൾക്കൊപ്പം 5,000 വാർഷിക ഫീസും അദാനി വൺ ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിന് 5,000 രൂപയുടെ ആനുകൂല്യങ്ങളോടൊപ്പം 750 വാർഷിക ഫീസുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.