Sections

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ടി20 ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിക്കൊണ്ട് അദാനി ഗ്രൂപ്പ്

Monday, May 09, 2022
Reported By

അദാനി സ്പോര്‍ട്സ്ലൈനിന്റെ വിദേശത്തേക്കുള്ള ആദ്യത്തെ പ്രധാന നീക്കമാണിത്, ഇത് ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആഗോള ആരാധകരുമായി അടുക്കാന്‍ കമ്പനിയെ സഹായിക്കും


അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി സ്പോര്‍ട്സ്ലൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) മുന്‍നിര ടി20 ലീഗില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കിക്കൊണ്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് പ്രവേശിച്ചു. 2021 ഒക്ടോബറില്‍ അദാനി ഗ്രൂപ്പും 2022-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമിനെ വാങ്ങാന്‍ ശ്രമിച്ചു. എന്നിരുന്നാലും, ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് 5,100 കോടി രൂപ വീതം ലേലം വിളിച്ചിട്ടും അഹമ്മദാബാദിന്റെയോ ലഖ്നൗവിന്റെയോ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനായില്ല.

വരാനിരിക്കുന്ന യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലീഗ് ഒരു വേദിയും എക്‌സ്‌പോഷറും നല്‍കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. അദാനി സ്പോര്‍ട്സ്ലൈനിന്റെ വിദേശത്തേക്കുള്ള ആദ്യത്തെ പ്രധാന നീക്കമാണിത്, ഇത് ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആഗോള ആരാധകരുമായി അടുക്കാന്‍ കമ്പനിയെ സഹായിക്കും.

യുഎഇ ടി20 ലീഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും പ്രണവ് അദാനി പറഞ്ഞു.എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ലൈസന്‍സുള്ള വാര്‍ഷിക പരിപാടിയാണ് യുഎഇയുടെ ടി20 ലീഗ്. 34 മത്സരങ്ങളുള്ള ഇവന്റില്‍ ആറ് ടീമുകള്‍ മത്സരിക്കും, അതില്‍ വിവിധ ടീമുകളുടെ ലൈനപ്പില്‍ ലോകത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാര്‍ ഉണ്ടായിരിക്കും.ക്രിക്കറ്റ് പ്രേമികളായ നിരവധി രാജ്യങ്ങളുടെ അത്ഭുതകരമായ സംയോജനമാണ് യുഎഇ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികരംഗം കൂടുതല്‍ ആഗോളതലത്തിലേക്ക് മാറുമ്പോള്‍ ക്രിക്കറ്റിന്റെ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ഒരു മികച്ച വേദി ആകും.

ഒരു ഫ്രാഞ്ചൈസി ടീം ഉടമ എന്ന നിലയില്‍ അദാനി ഗ്രൂപ്പുമായുള്ള ബന്ധം പ്രഖ്യാപിക്കുന്നതും ഈ ഏറ്റെടുക്കലും ലീഗിന് അഭിമാനകരമായ നിമിഷമാണെന്ന് യുഎഇയുടെ ടി20 ലീഗ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണി പറഞ്ഞു.

അദാനി ഗ്രൂപ്പിന് പുറമെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനി, ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്‍, ജിഎംആറിന്റെ കിരണ്‍ കുമാര്‍ ഗ്രന്ഥി തുടങ്ങിയ വ്യക്തിത്വങ്ങള്‍ ഇതിനകം തന്നെ ടീം ഉടമകളായി മാറിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.