- Trending Now:
കൃഷിയിടത്തില്‍ കാടുവെട്ടാനും കളപറിക്കാനും ഒക്കെ ഇന്ന് യന്ത്രങ്ങളുടെ സഹായം ആവശ്യമാണ്.ഇതിനായുള്ള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും വീടുകളിലിരുന്ന് കര്‍ഷകര്‍ക്ക് വാങ്ങാം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായാണ് ഇത്.40 മുതല്‍ 80% വരെ സബ്‌സിഡി ഇതിനായി ലഭിക്കും.കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.വിശദാംശങ്ങള്‍ക്ക് https://www.agrimachinery.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിദേശത്ത് വരെ വിപണി, കാന്താരി കൃഷിയുടെ സാധ്യതകള്‍... Read More
രജിസ്‌ട്രേഷന്, പ്രോജക്ട് സമര്‍പ്പിക്കല്‍,അപേക്ഷ സ്റ്റാറ്റസ് അറിയാന്‍,സബ്‌സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ വഴി തന്നെ ചെയ്യാം.അതുകൊണ്ട് ഗുണഭോക്താവിന് ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ല.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പക്കല്‍ നിന്ന് താല്‍പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കാം.കര്‍ഷകഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40% വരെ സബ്‌സിഡിയോടെ 60 ലക്ഷം രൂപയോളം വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം.
കീശനിറയ്ക്കാന്‍ കരിമഞ്ഞള്‍ കൃഷി തന്നെ മതിയല്ലോ... Read More
25 ലക്ഷത്തിലധികം ചെലവ് വരുന്ന പദ്ധതിയ്ക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാവുന്നതാണ്.കര്‍ഷക ഗ്രൂപ്പുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും 80 ശതമാനം സബ്‌സിഡിയോടെ 10 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രങ്ങള്‍ സ്വന്തമാക്കാമെന്ന മറ്റൊരുഘടകവും പദ്ധതിയിലുണ്ട്.എട്ടില്‍ കുറയാതെ അംഗങ്ങളുള്ള നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡുമുള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കു.
വീട്ടുവളപ്പില്‍ കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
... Read More
എസ് സി/ എസ് ടി/ വനിത/ ചെറുകിട നാമമാത്രമായ കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉള്ളതിനാല്‍ അപേക്ഷിക്കുന്നവര്‍ ജാതി, ലിംഗം, സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം.രജിസ്‌ട്രേഷന് ആധാര്‍,ഫോട്ടോ,2020-21 വര്‍ഷത്തെ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യമാണ്.വിശദവിവരങ്ങള്‍ 0471 2795434,9645751584 എന്നീ നമ്പരുകളില്‍ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.