- Trending Now:
കൊച്ചി: ആഗോള ആരോഗ്യ സംരക്ഷണ കമ്പനിയായ അബോട്ട് എൻഷൂർ ഡയബറ്റിസ് കെയറിന്റെ പുതിയതും നൂതനവുമായ ഒരു ഫോർമുലേഷൻ പുറത്തിറക്കി. ശാസ്ത്രീയ പോഷകാഹാര രൂപീകരണത്തിന്റെ കാര്യത്തിൽ 30 വർഷത്തിലേറെയായി മുൻനിരയിൽ നിൽക്കുന്ന അനുഭവ സമ്പത്തിന്റെയും 60 ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പിന്തുണയുടെയും പിൻബലത്താൽ കൊണ്ടുവന്ന ഈ നവീകരണം പ്രമേഹമുള്ളവരെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നു.
പുതിയ എൻഷൂർ ഒരു ത്രിതല പരിപാലന വ്യവസ്ഥ ഇത് മുന്നോട്ട് വയ്ക്കുന്നു. അതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാർബോഹൈഡ്രേറ്റ് മിശ്രിതമായ 4 മടങ്ങ് അധികം മയോഇനോസിറ്റോൾ ഉൾപ്പെടുന്നു. ഇത് ഊർജ്ജം സാവധാനം പുറത്തുവിടാനും രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടം ഒഴിവാക്കാനും തക്കവണ്ണം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഉയർന്ന നിലവാരമുള്ള പ്രോട്ടീനുമയും നാരുകളുമയും സംയോജിപ്പിച്ച്, ഈ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയുമ്പോൾ മെലിയുന്ന പേശികളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അതേസമയം കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റുമുള്ള വയറ്റിൽ ആഴത്തിൽ സംഭരിച്ചിരിക്കുന്ന, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്ന, വിസറൽ കൊഴുപ്പ് ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു.
വാനില, ചോക്ലേറ്റ് എന്നിങ്ങനെ രണ്ടു ഫ്ളേവറിൽ 200 ഗ്രാം, 375 ഗ്രാം, 950 ഗ്രാം, 1425 ഗ്രാം, 1900 ഗ്രാം പായ്ക്ക് വലുപ്പങ്ങളിൽ എല്ലാ ഫാർമസികളിലും ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നം ലഭ്യമാണ്.
പ്രമേഹ നിയന്ത്രണത്തിന് ശരിയായ പോഷകാഹാര പദ്ധതി കണ്ടെത്തുക എന്നത് ജീവിത നിലവാരം ഉറപ്പാക്കുവാൻ നിർണായകമാണെന്നും എൻഷൂർ ഡയബറ്റിസ് കെയറിന്റെ പുതിയതും നൂതനവുമായ ഫോർമുലേഷൻ പ്രമേഹരോഗികൾക്ക് അവരുടെ ജീവിതശൈലി ക്രമീകരിക്കാനും ആരോഗ്യം നിയന്ത്രിക്കാനും സഹായിക്കുന്നതിനുള്ള ശാസ്ത്രീയ പിന്തുണയുള്ളതും സൗകര്യപ്രദവുമായ ഒരു പരിഹാരമാണെന്നും അബോട്ട് ഏഷ്യപസഫിക് പോഷകാഹാര ഗവേഷണ വികസന കേന്ദ്രത്തിലെ ക്ലിനിക്കൽ സയൻസ് ആൻഡ് ന്യൂട്രീഷനിലെ സീനിയർ ലീഡ്, പിഎച്ച്ഡി ആഗ്നസ് സ്യൂ ലിംഗ് ടീ പറഞ്ഞു.
മികച്ച ഗ്ലൈസെമിക് നിയന്ത്രണത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും പിന്തുണ നൽകുന്ന ശാസ്ത്രാധിഷ്ഠിത പോഷകാഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അബോട്ടിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു പുതിയതും നൂതനവുമായ എൻഷൂർ ഡയബറ്റിസ് കെയർ ഫോർമുലയെന്നും ലക്ഷ്യമിട്ട പോഷകങ്ങളും ക്ലിനിക്കൽ പിന്തുണയുള്ള ചേരുവകളും സംയോജിപ്പിച്ച് പ്രമേഹമുള്ളവരെ ആരോഗ്യകരവും കൂടുതൽ സജീവവുമായ ജീവിതം നയിക്കാൻ സഹായിക്കുന്നതിന് ഈ നവീകരണം അർത്ഥവത്തായ ഒരു ചുവടുവയ്പ്പാകുന്നുവെന്നും അബോട്ട് ഇന്ത്യ പോഷകാഹാര ബിസിനസ് ജനറൽ മാനേജർ അനിർബൻ ബസു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.