- Trending Now:
കുറഞ്ഞത് അര ഗ്രാം മൂല്യം വരുന്ന ഡിജിറ്റല്‍ സ്വര്‍ണം വാങ്ങണം
ഈ ദീപാവലിയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിലവിലെ സാഹചര്യത്തില്‍ പണം ഇല്ലെന്നു കരുതി തീരുമാനം മാറ്റേണ്ട. ഒരു രൂപയ്ക്കും നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും. വിവിധ ഡിജിറ്റല്‍ പേമെന്റ് സ്ഥാപനങ്ങളും ബ്രോക്കറേജ് കമ്പനികളും ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷകമായ ഓഫറുകള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.
ഒരു രൂപയ്ക്ക് സ്വര്‍ണം കിട്ടുന്നത് എങ്ങനെ?
സമീപകാലത്ത് ഏറ്റവും പ്രാധാന്യമുള്ള നിക്ഷേപ മാര്‍ഗമായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ സ്വര്‍ണം. നിങ്ങള്‍ ഒരു രൂപയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡിജിറ്റല്‍ സ്വര്‍ണം തന്നെയാണ് മികച്ച ഓപ്ഷന്‍.
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പെ തുടങ്ങിയ വിവിധ മൊബൈല്‍ വോലറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒരു രൂപയ്ക്കും സ്വര്‍ണം വാങ്ങാം. എച്ച്ഡിഎഫ്സി ബാങ്ക് സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ പോലുള്ള ബ്രോക്കറേജ് കമ്പനികളും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്്.
ഗൂഗിള്‍ പേ , പേടിഎം ഫോണ്‍പെ എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് 999.9 പരിശുദ്ധിയോടു കൂടിയ സ്വര്‍ണ്ണം ഡിജിറ്റലായി വാങ്ങാന്‍ കഴിയും.
ഡിജിറ്റല്‍ സ്വര്‍ണം എങ്ങനെ വാങ്ങാം?
ഗൂഗിള്‍ പേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക
അതില്‍ GOLD ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
പേമെന്റ് നടത്തി സ്വര്‍ണം വാങ്ങുക
ഇവിടെ നിങ്ങള്‍ക്ക് കുറഞ്ഞത് ഒരു രൂപയ്ക്ക് വരെ സ്വര്‍ണം വാങ്ങാം. അതിന് മേല്‍ 3 % ജിഎസ്ടി അടയ്ക്കേണ്ടി വരും.
നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം മൊബൈല്‍ വോലറ്റിന്റെ ഗോള്‍ഡ് ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കും.
സ്വര്‍ണം വാങ്ങുന്നതിന് പുറമെ വില്‍ക്കാനും വിതരണം ചെയ്യാനും സമ്മാനമായി നല്‍കാനുമുള്ള ഓപ്ഷനുകള്‍ ഇതിലുണ്ട്.
നിങ്ങള്‍ക്ക് സ്വര്‍ണം വില്‍ക്കണം എന്നുണ്ടെങ്കില്‍ Sale എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക അതല്ല മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കണം എന്നാണെങ്കില്‍ Gift ബട്ടണ്‍ ക്ലിക് ചെയ്യുക.
കസ്റ്റമറിന്റെ ആവശ്യപ്രകാരം നാണയം, തകിട് രൂപത്തില്‍ സ്വര്‍ണം വീട്ടിലേക്ക് എത്തിക്കുകയും ചെയ്യും. പക്ഷെ ഇതിന് കുറഞ്ഞത് അര ഗ്രാം മൂല്യം വരുന്ന ഡിജിറ്റല്‍ സ്വര്‍ണം വാങ്ങണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.