Sections

ബിസിനസ് തുടങ്ങാം, പക്ഷെ അതിനു മുന്‍പ് തീരുമാനിക്കേണ്ട-ആലോചിക്കേണ്ട ചിലതുണ്ട്

Saturday, Sep 25, 2021
Reported By admin
business

ബിസിനസിലേക്ക് കടക്കും മുന്‍പ് മനസില്‍ എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട്

 


ഓരോ വ്യക്തിയുടെയും ഉള്ളിന്റെ ഉള്ളില്‍ ഒരു ബിസിനസ് തുടങ്ങണം എന്ന് തന്നെയാണ് ആഗ്രഹം. അങ്ങിനെ ഇല്ലാത്തവര്‍ വളരെ വിരളമായിരിക്കും.അങ്ങനെ പെട്ടെന്ന് തുടങ്ങാവുന്നതല്ല ബിസിനസ് എന്ന് നമുക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്.ബിസിനസിലേക്ക് കടക്കും മുന്‍പ് മനസില്‍ എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട് അതാണ് ചുവടെ പറയുന്നത്.


എന്തിനാണ് നാം ഒരു ബിസിനസ് തുടങ്ങുന്നത്?ഈ സംശയം പലരിലും തുടക്കത്തിലുണ്ടാകണം. താഴെ പറയുന്ന കാരണങ്ങള്‍ ആവാം പുതിയ ഒരു ബിസിനസ് തുടങ്ങാനുള്ള മുഖ്യ കാരണങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും.

  • സമൂഹം അനുഭവിക്കുന്ന ഒരു പ്രശ്നപരിഹാരത്തിന് വേണ്ടി.
  • ജനോപകാരമായ പുതിയ സേവനത്തിന് വേണ്ടി.
  • സ്ഥാനക്കയറ്റം അല്ലെങ്കില്‍ സാമ്പത്തിക ഉന്നമനമില്ലായ്മ കൊണ്ട് അതുമല്ലെങ്കില്‍ നിലവിലെ ജോലി മടുത്തിട്ട്.
  • കുറെ പേര്‍ക്ക് ജോലി കൊടുക്കണം എന്ന ആഗ്രഹം.
  • സമൂഹത്തില്‍ വലിയ സ്ഥാനം ലഭിക്കണം എന്ന ആഗ്രഹം.
  • ആഗോള തലത്തില്‍ അറിയപ്പെടാനുള്ള ഒരു ബ്രാന്‍ഡ് ആകാനുള്ള ആഗ്രഹം.

ബിസിനസ് തുടങ്ങുന്നതിനു മുന്‍പായി നിങ്ങള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടോ?ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. ഇത്തരക്കാര്‍ ഒരു ബിസിനസ് ആരംഭിക്കുന്നതിനു പല കാര്യങ്ങള്‍ ഉണ്ടെങ്കിലും അത് ഒന്നും ഒരു കൃത്യവുമായ പ്ലാന്‍ വച്ചിട്ടൊന്നും ആയിരിക്കുകയില്ല, 
ഒരു ബിസിനസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വളരെ അധികം ഗുണഫലങ്ങള്‍ ഉണ്ടാകും.

പല മാനേജ്മന്റ് തിയറിയും പറയുന്ന കാര്യം ബിസിനസ് എന്നാല്‍ പാഷന്‍ ആണ്. പക്ഷെ പ്രായോഗികമായ വശം എത്ര വരുമാനം ഉണ്ടാക്കി അല്ലെങ്കില്‍ ലാഭം ഉണ്ടാക്കി എന്നതാണ്. ലാഭം ഇല്ലാതെ ബിസിനസ് നടത്താന്‍ പോകരുത് എന്നാണ് അടിസ്ഥാനം. ലാഭം ഇല്ലാതെ എന്തിനു ബിസിനസ് നടത്തണം. 

ഒരു ബിസിനസ് തുടങ്ങുന്നതിലും മുന്‍പ് നാം പ്ലാന്‍ ചെയ്യേണ്ടത് എങ്ങിനെ വരുമാനം കണ്ടെത്തണം എന്നതിനെക്കുറിച്ചാണ്. ഏത് തരത്തിലുള്ള സേവനങ്ങള്‍ അല്ലെങ്കില്‍ ഉല്പന്നങ്ങള്‍ കൊണ്ടാണ് വരുമാനം ഉണ്ടാക്കാന്‍ ഉദ്യേശിക്കുന്നതെന്നു ഒരു വ്യക്തമായ പ്ലാനിംഗ് ഉണ്ടാകണം. 

ഇനി അടുത്ത കാര്യം ആരായിരിക്കണം ഉപഭോക്താക്കള്‍ എന്നത് കണ്ടെത്തുന്നതും, അവരുടെ ഉപഭോക്തൃ രീതികളെക്കുറിച്ച് സമഗ്രമായ അറിവ് സമ്പാദിക്കുന്നതുമാണ്. ഏത് ബിസിനസിന്റെയും നില നില്‍പ്പ് ഉപഭാക്താക്കള്‍ ആണല്ലോ. അതിനാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില നിലവാരവും അത് വാങ്ങിക്കാനുള്ള ശേഷിയും തുടക്കം മുതല്‍ തന്നെ പ്ലാന്‍ ചെയ്യണം.

ഒരു ബിസിനസ് നടത്താന്‍ ഒരു വര്‍ഷത്തെ ചിലവുകള്‍ എന്തൊക്കെ എന്ന് ആദ്യമേ കണക്കു കൂട്ടുന്നത് നല്ലതാണ്. പ്രാരംഭ ചെലവുകള്‍ ഉള്‍പ്പടെ എത്രവരും എന്ന് കണ്ടെത്തിയാല്‍ ഒരു പരിധി വരെ ടെന്‍ഷന്‍ ഇല്ലാതെ ബിസിനസ് നടത്താന്‍ സാധിക്കും. പറ്റുമെങ്കില്‍ ഒരു അഞ്ചു വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുവേണം ഏതൊരു ബിസിനെസ്സിലേയ്ക്കും ഇറങ്ങുന്നത്.

ഒരു ബിസിനസിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മൂലധനം. ഭൂരിഭാഗം ബിസിനസും ചെറിയ നിക്ഷേപം തുടങ്ങി അതിനു ശേഷം വലുതാകുകയാണ് പതിവ് .പക്ഷെ ചില ബിസിനസുകള്‍ക്ക് മൂലധനം അത്യാവശ്യമാണ്. അതായത് പ്ലാന്റ് ആന്‍ഡ് മെഷിനറി , പ്രൊഡക്ഷന്‍ തുടങ്ങിയവ ആവശ്യമാകുന്നു വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക്.ഇതിലേക്കുള്ള മൂലധനം ഒന്നുകില്‍ സ്വയം നിക്ഷേപിക്കാം, അല്ലെങ്കില്‍ പങ്കാളികള്‍ വഴി കൊണ്ട് വരാം.

ബിസിനസ് ഒറ്റക്കും, പങ്കാളിത്തത്തോടെയും നടത്താം. ഇതിനു രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ഒറ്റയ്ക്ക് നടത്തുമ്പോള്‍ തീരുമാനം പെട്ടന്ന് എടുക്കാന്‍ സാധിക്കും.പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം. പരസ്പരം യോജിച്ചു പോകാന്‍ കഴിവുണ്ടെങ്കില്‍ മാത്രമേ പങ്കാളിത്ത ബിസിനസ് വിജയിക്കൂ. അല്ലെങ്കില്‍ സ്ഥാപനത്തിന് തന്നെ ആണ് ദോഷം. നമ്മുടെ ബിസിനസിന് യോജിച്ച തരത്തില്‍ പ്രവൃത്തി പരിചയമോ, വിദ്യാഭ്യാസമോ, പ്രവര്‍ത്തന മനോഭാവമോ ഉള്ള ആളുകളെ മാത്രം പങ്കാളികളായി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

കഴിവുള്ള ആളുകളെ ആയിരിക്കണം ഇപ്പോഴും മുതിര്‍ന്ന മാനേജ്മന്റ് തലത്തില്‍ കൊണ്ട് വരേണ്ടത്; അത് ബന്ധുവായാലും സുഹൃത്തായാലും. ബന്ധുക്കളെയും, സുഹൃത്തുക്കളെയും അടുപ്പം എന്ന ഒറ്റ കാരണം കൊണ്ട് മുതിര്‍ന്ന തലത്തില്‍ കൊണ്ട് വച്ചാല്‍ അത് ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ.

ഒരു ബിസിനസിന്റെ വളര്‍ച്ച അതിന്റെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് എന്നിങ്ങനെ ആശ്രയിച്ചിരിക്കുന്നു. ഇതിനു വേണ്ടി നമുക്ക് പുത്തന്‍ തലമുറ മാര്‍ക്കറ്റിംഗ് ടൂള്‍സ് ഉപയോഗിക്കാം. സെയില്‍സ് ടീം വിപുലീകരിക്കാം. കൂടാതെ മാര്‍ക്കറ്റിംഗ് ഉപദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ സേവനം നമുക്ക് തേടാം.

സമ്പത്ത് കൈകാര്യം ചെയ്യുക എന്നത് ഒരു കലയാണ്. നാം എത്ര പ്രഗത്ഭന്‍ ആയാലും സമ്പത് കൈകാര്യം ചെയ്യുന്നതില്‍ ഒരു വീഴ്ച വന്നാല്‍ അത് ചതുപ്പു നിലത്തില്‍ താഴുന്നത് പോലെ ആണ്. അതിനാല്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായങ്ങള്‍ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണം.ഒരു ബിസിനസിനു തുടക്കത്തില്‍ സ്ഥിരമായി സ്റ്റാഫിനെ ആവശ്യമില്ലെങ്കില്‍ ഭാഗിക സമയം വഴി നമുക്ക് സേവനം തരുന്ന സ്ഥാപങ്ങള്‍ ഉണ്ട് അവരുടെ സേവനങ്ങള്‍ ചെറിയ തോതില്‍ ഉറപ്പാക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ഒരു പരിധി വരെ നിങ്ങളുടെ ബിസിനസ് നന്നായി നടത്തി കൊണ്ട് പോകാന്‍ സാധിക്കുന്നതാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.