Sections

മിനിമത്തില്‍ പിടിമുറുക്കി പി.എന്‍.ബി; ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 170 കോടി ?

Tuesday, Sep 21, 2021
Reported By admin
PNB

പഞ്ചാബ് നാഷണല്‍ ബാങ്ക് 202-2021 കാലയളവില്‍ നേടിയത് 170 കോടി രൂപ ?

 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് 202-2021 കാലയളവില്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ചാര്‍ജ് നിലനിര്‍ത്താതിനാല്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴയായി നേടിയത് 170 കോടി രൂപ.വിവരാവകാശ രേഖയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 286.24 കോടി രൂപയായിരുന്നു ഈയിനത്തില്‍ ബാങ്കിന്റെ വരുമാനം.2020-21 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പിഴയിലൂടെ ലഭിച്ചത് 35.46 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അത്തരം നിരക്കുകള്‍ ബാങ്ക് ഈടാക്കിയിരുന്നില്ല. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍, യഥാക്രമം 48.11 കോടി രൂപയും 86.11 കോടി രൂപയുമാണ് മിനിമം ബാലന്‍സില്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍നിന്ന് ബാങ്ക് പിഴ ഈടാക്കിയത്.

മധ്യപ്രദേശിലെ സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്ര ശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ നല്‍കിയ മറുപടിയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, 2021 സാമ്പത്തിക വര്‍ഷത്തില്‍ എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഇനത്തില്‍ 74.28 കോടി രൂപയും ബാങ്ക് നേടി. 2019-20 ല്‍ ഇത് 114.08 കോടി രൂപയായിരുന്നു. 

2020-21 ആദ്യ പാദത്തില്‍ എടിഎം ഇടപാട് ചാര്‍ജുകള്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.ഓപ്പറേറ്റീവ്,ഇനോപ്പറേറ്റീവ് അക്കൗണ്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2021 ജൂണ്‍ 30 വരെ 4,27,59,597 അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും ആകെ 13,37,48,857 അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാങ്ക് വിശദീകരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.