Sections

കാര്‍,സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്ക് എസ്ബിഐയില്‍ പ്രൊസസിംഗ് ചാര്‍ജ് ഇല്ല

Monday, Oct 11, 2021
Reported By Admin
sbi

എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും ഉപയോക്താക്കള്‍ക്ക് വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉത്സവകാല സീസണ്‍ പ്രമാണിച്ച് ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങിയ വായ്പകളിലും പല തരത്തിലുള്ള ഇളവുകള്‍ എസ്ബിഐ നല്‍കുന്നു.

കാര്‍ വായ്പകള്‍ക്കും, സ്വര്‍ണ വായ്പകള്‍ക്കും, വ്യക്തിഗത വായ്പകള്‍ക്കും പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. വ്യക്തിഗത വായ്പകള്‍ക്ക് 9.6 ശതമാനം മുതലാണ് എസ്ബിഐയില്‍ പലിശ നിരക്ക്. കാര്‍ വായ്പകള്‍ 7.25 ശതമാനം പലിശ നിരക്ക് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 7.5 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും ഉപയോക്താക്കള്‍ക്ക് വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും.

എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. വായ്പാ തുകയും പലിശ നിരക്കുമായി ബന്ധമില്ല. നേരത്തേ 75 ലക്ഷം രൂപയുടെ ഭവന വായ്പ 7.15 ശതമാനം പലിശ നിരക്കിലായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നത്.

എസ്ബിഐയുടെ ഈ പുതിയ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ല്‍ ലോഗ് ഇന്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന പല തരം വായ്പകളിലെ പ്രത്യേക ഉത്സവകാല ഓഫറുകള്‍ വ്യക്തമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എസ്ബിഐ സന്ദേശം പങ്കുവച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.