- Trending Now:
കോവിഡ് കാലത്ത് പോലും തകരാതെ വലിയ ലാഭം നേരിട മേഖലയായിരുന്നു ഓഹരി വിപണി.ചെറിയ തുക പണ്ട് നിക്ഷേപിച്ച് നിലവില്‍ വലിയ കോടികള്‍ സ്വന്തമാക്കിയ നിക്ഷേപകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.അങ്ങിനെ വമ്പന്‍ നേട്ടം സമ്മാനിച്ച ഓഹരികളിലൊന്നാണ് ഗോപാല പോളിപ്ലാസ്റ്റ്.
കോവിഡ് 19ന്റെ ആദ്യ തരംഗത്തിന് ശേഷം വിപണിയില്‍ തിരിച്ചുവരവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ ആയി മാറിയ പട്ടികയിലാണ് ഗോപാല പോളിപ്ലാസ്റ്റ്.ഒരു വര്‍ഷം മുന്‍പ് ഓഹരിക്ക് വില 4.45 രൂപയായിരുന്നത് ഇന്ന് 998.45 രൂപയാണ്. ഒരു വര്‍ഷം കൊണ്ട് 22300 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് കിട്ടിയത്.
ഓഹരി വിപണിയിലെ തുടക്കക്കാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക
... Read More
കഴിഞ്ഞ അഞ്ച് ട്രേഡ് സെഷനുകളില്‍ ആരും തന്നെ കമ്പനിയുടെ ഓഹരി വാങ്ങിയിരുന്നില്ല.ഇന്ന് അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് കമ്പനി 998.45 രൂപയിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 1225 രൂപയില്‍ നിന്ന് ഓഹരി വില താഴേക്ക് വന്നതും തിരിച്ചടിയായി.
പക്ഷെ ഒരു മാസത്തിനിടെ 535.10 രൂപയില്‍ നിന്നാണ് ഓഹരി 998.45 ശതമാനത്തിലെത്തിയതെന്ന് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം. ഈ കാലയളവില്‍ 86 ശതമാനം വളര്‍ച്ചയാണ് ഓഹരിയിലുണ്ടായത്.ആറ് മാസം മുന്‍പ് 14.75 രൂപയായിരുന്നു ഓഹരിയുടെ വില. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം ക്ലോസിങ് സമയത്ത് 8.26 രൂപയായിരുന്നു വില. ഒരു വര്‍ഷം മുന്‍പ് 4.45 രൂപയില്‍ നിന്നാണ് 998.45 രൂപയിലെത്തിയതെന്നത് ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് നല്‍കിയ നേട്ടം ചെറുതല്ല.
എന്താണ് ഓഹരി വിപണി? എന്താണ് ഓഹരി വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ ? അറിയാം... Read More
6 മാസം മുമ്പ് നിക്ഷേപകന്‍ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍, നിക്ഷേപകന്‍ ഈ സ്റ്റോക്കില്‍ ഇന്നുവരെ നിക്ഷേപിച്ചിരുന്നെങ്കില്‍, അതിന്റെ ഒരു ലക്ഷം രൂപ ഇന്ന് 67.67 ലക്ഷമായി മാറിയേനെ.ഗോപാല പോളിപ്ലാസ്റ്റില്‍ 8.26 രൂപ എന്ന കണക്കില്‍ ഒരു വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപ കൊടുത്ത് ഓഹരി വാങ്ങിയവര്‍ ഇന്ന് 1.21 കോടിയുടെ ആസ്തിക്ക് ഉടമകളാണ്. ഒരു മാസം മുന്‍പ് ഒരു ലക്ഷം നിക്ഷേപിച്ചവര്‍ ഇന്ന് 1.86 ലക്ഷം രൂപയ്ക്കും ആറ് മാസം മുന്‍പ് ഒരു ലക്ഷം നിക്ഷേപിച്ചവര്‍ ഇന്ന് 67.67 ലക്ഷം രൂപയ്ക്കും ഉടമകളാണ്. ഒരു വര്‍ഷം മുന്‍പ് 4.45 രൂപയ്ക്ക് വാങ്ങിയവര്‍ ഇന്ന് 2.24 കോടി രൂപയുടെ ആസ്തിക്ക് അര്‍ഹരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.