- Trending Now:
ലോകത്തിലെ ഏറ്റവും പണക്കാരുള്ള ഗ്രാമങ്ങളില്‍ എങ്ങനെയാണ് ഒരു ഇന്ത്യന്‍ ഗ്രാമം ഉള്‍പ്പെടുന്നത്.ലോകത്ത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന തരത്തില്‍ സാമ്പത്തിക ഭദ്രത ഗുജറാത്തിലെ ഈ ഗ്രാമത്തിനുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ക്ക് അത് വിശ്വസിക്കാനാകും?
ഈ പറയുന്ന ഗ്രാമത്തിന്റെ പേര് മധാപാര്‍,സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം ഗുജറാത്തിലെ കച്ച് ജില്ലയില്‍.ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളിലൊന്നാണ് മധാപാര്‍. ഇവിടെ ഏകദേശം 7600 വീടുകളും 17 ബാങ്കുകളും സ്ഥിതിചെയ്യുന്നു.ഇവിടുത്തെ ഒരാളുടെ ശരാശരി ബാങ്കു നിക്ഷേപം 15 ലക്ഷം രൂപയാണ്.
എന്തായിരിക്കാം മധാപാറിനെ ഇത്രമാത്രം സമ്പന്നമാക്കുന്നത് എന്ന സംശയം വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് സാധാരണ തോന്നാവുന്നതാണ്. കാര്‍ഷിക മേഖലയ്ക്ക് മധാപാറിന്റെ സാമ്പത്തിക ഭദ്രതയില്‍ വലിയ സ്വാധീനം ഉണ്ട്, ഇതിനു പുറമെ മിക്ക കാര്‍ഷിക വസ്തുക്കളും മുംബൈയിലേക്ക് കയറ്റുമതി ചെയ്യുന്നു.
മധാപാറിലെ ഭൂരിപക്ഷം വീടുകളില്‍ നിന്നു ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു.ശരിക്കും ഇതാണ് ഗ്രാമത്തിന്റെ വരുമാനത്തിന്റെ പ്രധാന കാരണം.യുഎസ്എ,യുകെ,ആഫ്രിക്ക,മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാണ് മധാപറിലെ ആളുകളില്‍ ഏറെ പേരും ജോലിചെയ്യുന്നത്.വിദേശരാജ്യങ്ങളിലാണ് താമസമെങ്കിലും നാട്ടിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ഗ്രാമീണര്‍ താല്‍പര്യപ്പെടുന്നു.ഏകദേശം 5000 കോടിയിലധികം രൂപയുടെ നിക്ഷേപം മധാപാറിലെ ബാങ്കുകള്‍ക്കുണ്ട്.
ഗ്രാമത്തിലെ 65 ശതമാനം പേര്‍ എന്‍ആര്‍ഐകളാണ് അവിടെ നിന്ന് കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണം അയയ്ക്കുന്നതിന് പുറമെ വിദേശ ജോലി പൂര്‍ത്തിയാക്കി ഇവിടെ വന്ന് പുതിയ ബിസിനസുകള്‍ തുടങ്ങിയവരും കുറവല്ല.
സ്‌കൂളുകള്‍,കോളേജുകള്‍ ഇതിനു പുറമെ അത്യാധുനിക ഗോശാലകള്‍,ക്ഷേത്രങ്ങള്‍,മൈതാനങ്ങള്‍,ലോകോത്തര സൗകര്യങ്ങളുള്ള ആശുപത്രി,ചെക്ക് ഡാമുകള്‍ തുടങ്ങി വികസിതം തന്നെയാണ് മധാപാര്‍.
1968ല്‍ ലണ്ടനില്‍ അവിടുത്തെ മധാപാര്‍ സ്വദേശികള്‍ മധാപര്‍ വില്ലേജ് അസോസിയേഷന്‍ എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി.ഈ ഗ്രാമത്തിലെ ആളുകള്‍ക്ക് പരസ്പരം ലണ്ടനില്‍ കണ്ടുമുട്ടുന്നതിനായി ഒരു ഓഫീസും അസോസിയേഷന്‍ ആരംഭിച്ചു.അതുപോലെ തന്നെ ഇങ്ങ് ഗുജറാത്തിലെ മധാപാറിലും ഒരു ഓഫീസ് തുറന്നിട്ടുണ്ട്.ലണ്ടനിലുള്ള ബന്ധം നേരിട്ട് തുടരാന്‍ ഈ സംവിധാനം ആളുകളെ സഹായിക്കുന്നുണ്ട്.ഇതിലൂടെ യുകെയില്‍ താമസിക്കുന്ന മധാപാര്‍ നിവാസികള്‍ക്ക് സംസ്‌കാരങ്ങളും മൂല്യങ്ങളും സജീവമായി നിലനിര്‍ത്തിപോരാന്‍ കഴിയുന്നു.
ലോകത്തില്‍ തന്നെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളില്‍ മുന്നില്‍ തന്നെയാണ് മധാപാറിന്റെ സ്ഥാനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.