Sections

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വാതില്‍ തുറന്ന് സര്‍ക്കാരിന്റെ ഐ4ജി

Saturday, Oct 16, 2021
Reported By admin
I4G 2021

ഐ4ജി പ്രോഗ്രാമിലൂടെ നവീന ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും പരിഹാരങ്ങളും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാം

 


ഇന്നൊവേഷന്‍ ഫോര്‍ ഗവണ്‍മെന്റ് 2021(ഐ4ജി) പദ്ധതിയുടെ രണ്ടാം എഡിഷനുമായി കേരള സര്‍ക്കാര്‍.ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും  ഇന്നവേഷനുകള്‍ പ്രദര്‍ശിപ്പിക്കാനുളള പ്ലാറ്റ്‌ഫോമാണ് ഐ4ജി പ്രോഗ്രാം.കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ഐ4ജി പ്രോഗ്രാമിലൂടെ നവീന ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും പരിഹാരങ്ങളും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാം.ബ്ലോക്ക്ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഓഗ്മെന്റഡ് റിയാലിറ്റി,വെര്‍ച്വല്‍ റിയാലിറ്റി,റോബോട്ടിക്‌സ് ആന്‍ഡ് പ്രോസസ് ഓട്ടോമേഷന്‍,ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഇലക്ട്രിക് മൊബിലിറ്റി, ഇ-മൊബിലിറ്റി എന്നീ നൂതന സാങ്കേതിക വിദ്യാമേഖലകലിലെ തെരഞ്ഞെടുക്കപ്പെട്ട പൈലറ്റ് പ്രൊജക്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ-ഡിസ്‌ക് ഫണ്ട് അനുവദിക്കും.

കൃഷി, ആരോഗ്യം, ലോ ആന്റ് ഓര്‍ഡര്‍,അഡ്മിനിസ്‌ട്രേഷന്‍,പോലീസ്, ജലവിഭവം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സര്‍ക്കാരിന്റെ ആധുനികവല്‍ക്കരണം എന്നിവയില്‍ ഇന്നവേഷന്‍ ലക്ഷ്യമിടുന്നു.ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ പൈലറ്റ് പ്രോജക്ടിന് അവസരം.താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ https://kdisc.kerala.gov.in/ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം.പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 25 ആണ്


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.