Sections

നിരവധി ആനുകൂല്യങ്ങളുള്ള റുപേ സിഗ്നെറ്റ് ക്രെഡിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി 

Tuesday, Sep 28, 2021
Reported By Admin
federal bank

ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്മൊബൈല്‍ വഴി വെറും മൂന്നു ക്ലിക്കുകളില്‍ കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്


ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. നാഷനല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ചത്. 5.88 ശതമാനമെന്ന കുറഞ്ഞ വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) ആണ് ഈ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷണമെന്ന് ബാങ്ക് അറിയിച്ചു. 

യാത്ര, ഭക്ഷണം, ഷോപ്പിങ്, സ്പോര്‍ട്സ്, വിനോദം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളില്‍ നിരവധി ഓഫറുകളും ആമസോണ്‍ ഗിഫ്റ്റ് വൗചറുകളും ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകളും ഈ കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് ഫെഡറല്‍ ബാങ്ക് പറയുന്നു. നിലവില്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാതമാണ് കാര്‍ഡ് ലഭ്യമാക്കിയിരിക്കുന്നത്. 

സ്വിഗ്ഗി വൗചറുകളും കോംപ്ലിമെന്ററി മെംബര്‍ഷിപ്പുകളും ഡൊമസ്റ്റിക്, ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസും അടക്കം നിരവധി ആനുകൂല്യങ്ങളും റൂപേ സിഗ്നെറ്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുമെന്നും ബാങ്ക് പറയുന്നു.  ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്മൊബൈല്‍ വഴി വെറും മൂന്നു ക്ലിക്കുകളില്‍ കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.  മെറ്റല്‍ കാര്‍ഡ് പിന്നീട് തപാലില്‍ ലഭ്യമാവുന്നതാണ്. 

എന്‍പിസിഐയുമായുള്ള ഫെഡറല്‍ ബാങ്കിന്റെ ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമാണ് കാര്‍ഡെന്നും, പുതുതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളുടെ ഒരു പാക്കേജാണ് ഈ ക്രെഡിറ്റ് കാര്‍ഡെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.